ഐടി മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങൾ പാലായിലേക്കും എത്തിക്കുമെന്ന ഉറപ്പുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി. കുടക്കച്ചിറയിൽ വെച്ച് കണ്ടുമുട്ടിയ വിദ്യാർത്ഥികളുമായി നടത്തിയ ഹൃദ്യമായ സംവാദത്തിലാണ് പാലായുടെ ഭാവി വികസന സ്വപ്നങ്ങൾ അദ്ദേഹം പങ്കുവെച്ചത്.
“നമ്മുടെ നാട്ടിലെ യുവതലമുറയ്ക്ക് ഇവിടെത്തന്നെ ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കും. ഇൻഫോസിറ്റി ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ ഇവിടെ യാഥാർത്ഥ്യമാക്കും. ഈ മാറ്റത്തിന് നിങ്ങൾ കൂടെയുണ്ടാവണം,” എന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.















