പാലക്കാട് പ്രചാരണം തുടങ്ങി കോൺഗ്രസ് സ്ഥാനാർഥി രമേശ് പിഷാരടി. യുഡിഎഫിന് എന്നും പിന്തുണ നൽകുന്ന ജില്ലയാണ് പാലക്കാട് ഇത്തവണയും അത് തന്നെ തുടരുമെന്ന് രമേശ് പിഷാരടി പ്രതികരിച്ചു. രണ്ട് മുഖ്യമന്ത്രിമാരെ നൽകിയ ജില്ലയാണിത്.
പാലക്കാട് മെഡിക്കൽ കോളജ് വരുന്നത് ഷാഫി പറമ്പിൽ ഉള്ള സമയത്താണ്, അവിടം മുതലേ ജനങ്ങളുടെ പിന്തുണ യുഡിഎഫിന് മണ്ഡലത്തിൽ ഉണ്ടെന്നും രമേശ് പിഷാരടി പറഞ്ഞു.
വർഗീയ ശക്തികളുടെ കുപ്രചരണങ്ങളെ അതിജീവിച്ചുകൊണ്ട് മതേതര മനസ്സാണ് പാലക്കാട് എന്ന് വ്യക്തമാക്കുകയാണെന്ന് വി കെ ശ്രീകണ്ഠൻ എം പി കൂട്ടിച്ചേർത്തു. വലിയ മുന്നേറ്റമാണ് യുഡിഎഫ് ഇവിടെ നടത്തുക. പിഷാരടി വൻ ഭൂരിപക്ഷത്തിൽ തന്നെ പാലക്കാട് വിജയിക്കുമെന്നും വി കെ ശ്രീകണ്ഠൻ എം പി പറഞ്ഞു.














