ന്യൂഡൽഹി: സ്ത്രീകളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ ഡൽഹി സർക്കാരിന്റെ വൻ പ്രഖ്യാപനം. തലസ്ഥാന നഗരിയിലെ 28 പ്രധാന റൂട്ടുകളിലായി വനിതകൾക്ക് മാത്രമായി 56 പുതിയ ഇലക്ട്രിക് ബസ് (e-bus) സർവീസുകൾ ആരംഭിച്ചു.
ഓഫീസ് സമയങ്ങളിലും തിരക്കേറിയ വേളകളിലും സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (DTC) ഈ പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകൾ, പാനിക് ബട്ടണുകൾ, ജിപിഎസ് ട്രാക്കിംഗ് സൗകര്യങ്ങൾ എന്നിവ ഈ ബസുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഡൽഹിയിലെ പ്രധാന കോളേജുകൾ, ഐടി പാർക്കുകൾ, സർക്കാർ ഓഫീസുകൾ, മാർക്കറ്റുകൾ എന്നിവയെ ബന്ധിപ്പിച്ചാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
















