വലിയ കുടുംബങ്ങളുടെ സംരക്ഷണത്തിനായി അന്‍പതുലക്ഷം രൂപയുടെ പിതൃസ്വത്ത് മാറ്റിവച്ച് ആർച്ച് ബിഷപ്പ് മാർ പെരുന്തോട്ടം

Date:

ചങ്ങനാശേരി: അന്‍പതുലക്ഷം രൂപയുടെ പിതൃസ്വത്ത് വലിയകുടുംബങ്ങളുടെ സംരക്ഷണത്തിനായി മാറ്റിവച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പോസ്‌തലേറ്റിൻ്റെ ആഭിമുഖ്യത്തിൽ ആർച്ച്ബിഷപ്‌സ് ഹൗസിലെ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഹോളി ഫാമിലി ഫ്രറ്റേണിറ്റി എന്ന വലിയ കുടുംബങ്ങളുടെ സംഗമവേളയിലാണ് അറിയിപ്പുണ്ടായത്. അതിരൂപതാ ഫാമിലി അപ്പോസ്‌തലേറ്റ് കുടുംബക്കൂട്ടായ്‌മ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിലാണ് മാർ പെരുന്തോട്ടത്തിൻ്റെ ആഗ്രഹം യോഗത്തിൽ അറിയിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
👉 more https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനം ചെയ്തു. അടുത്തിടെ നടന്ന അതിരൂപതാ വൈദിക സമ്മേളനത്തിലും അതിരൂപതയി ലെ വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലും മാർ ജോസഫ് പെരുന്തോട്ടം ഇക്കാര്യം അറിയിച്ചിരുന്നു. വലിയകുടുംബങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും ഇടവകകളിലും ഫൊറോന കളിലും കൂട്ടായ്മ‌കളുണ്ടാകണമെന്നും ആർച്ച് ബിഷപ്പ് ഉദ്ബോധിപ്പിച്ചു.

ചങ്ങനാശേരി അതിരൂപത മാതൃവേദി, പിതൃവേദി, ജീവൻ ജ്യോതിസ് പ്രോലൈഫ് സെൽ എന്നിവരാണ് സംഗമം സംഘടിപ്പിച്ചത്. രണ്ടായിരത്തിലോ അ തിനുശേഷമോ വിവാഹിതരായവരിൽ നാലോ അതിൽ കൂടുതലോ മക്കളുള്ള കുടുംബങ്ങളുടെ സംഗമത്തിൽ അതിരൂപതയിലെ നൂറിലധികം കുടുംബങ്ങൾ പങ്കുചേർന്നു. അതിരൂപത മാതൃവേദി, പിതൃവേദി, ജീവൻ ജ്യോതിസ് പ്രോ-ലൈഫ് സെൽ എന്നിവ നേതൃത്വം നൽകിയ സമ്മേളനത്തിൽ ഫാ. ജോർജ് മാന്തുരുത്തിൽ, ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ജോസഫ് ഇരുപ്പക്കാട്ട്, ജിനോദ് ഏബ്ര ഹാം, ബീന ജോസഫ്, റെജി ആഴാഞ്ചിറ, ബിനു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഷെമാ, ബൈബിൾ പാരായണ ശുശ്രൂഷ ദിനം 001

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ഷെമാ, ബൈബിൾ പാരായണ ശുശ്രൂഷ, പന്തക്കുസ്താ മുതൽ പന്തക്കുസ്ത വരെSHEMA, BIBLE...

തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

യന്ത്രത്തകരാർ; തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ്...

സ്വകാര്യ ബസ് മറിഞ്ഞ് അപകടം

തിരുവനന്തപുരം വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്. ...

ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തില്‍ അൽഫോൻസിയൻ ആത്മീയ വർഷം

ഭാരതത്തിൻ്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന കേന്ദ്രത്തില്‍ 2024-25 സ്ലീവ എന്ന...