ചെക്ക് റിപ്പബ്ലിക്കിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വേട്ടയാടലിന് ഇരയായി രക്തസാക്ഷിത്വം വരിച്ച രണ്ട് വൈദികരെ ജൂൺ 6ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. 1948-ൽ കമ്മ്യൂണിസ്റ്റ് നേതൃത്വം രാജ്യം പിടിച്ചെടുത്തതിനെത്തുടർന്ന് കത്തോലിക്കാ സഭയ്ക്കെതിരെ അഴിച്ചുവിട്ട ക്രൂരമായ
പീഡനത്തിന്റെ ഇരകളായ ഫാ. ജാൻ ബുലയും ഫാ. വാക്ലാവ് ഡ്രബോളയുമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ഇവരുടെ അടിയുറച്ച വിശ്വാസത്തിലും അജപാലന ശുശ്രൂഷയിലും വിറളി പൂണ്ട കമ്മ്യൂണിസ്റ്റ് നേതൃത്വം ഇരുവരെയും തടങ്കലിലാക്കുകയും വധശിക്ഷയ്ക്ക്
വിധേയരാക്കുകയുമായിരിന്നു. ജൂൺ 6ന് ചെക്ക് റിപ്പബ്ലിക്കിലെ ബ്രണോയിൽവെച്ച് നടക്കുന്ന വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങളില്‍ സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് കർദ്ദിനാൾ മൈക്കൽ സെർണി കാര്‍മ്മികനാകും.















