ഇരുപത്തിരണ്ട് വര്‍ഷം മാത്രം നീണ്ട ഹൃസ്വമായ ജീവിതം ആലംബഹീനര്‍ക്കും അനാഥർക്കും മയക്കുമരുന്ന് അടിമകള്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ച് നിത്യതയിലേക്ക് യാത്രയായ വാഴ്ത്തപ്പെട്ട സാന്ദ്ര സബാറ്റിനിയുടെ സ്മരണയില്‍ ലോകം.
ഇന്ന് മെയ് നാലിനാണ് വിശ്വാസ തീക്ഷ്ണതയാല്‍ ജ്വലിക്കുകയും അനേകരെ ജ്വലിപ്പിക്കുകയും ചെയ്ത വാഴ്ത്തപ്പെട്ട സാന്ദ്രയുടെ തിരുനാള്‍ കൊണ്ടാടുന്നത്. മെഡിക്കൽ ബിരുദപഠനം പൂർത്തിയാക്കി ആഫ്രിക്കയിൽ മിഷ്ണറിയാകാൻ ആഗ്രഹിച്ച സാന്ദ്ര 1984 ഏപ്രിൽ 29ന് ‘പോപ്പ് ജോൺ XXIII
കമ്മ്യൂണിറ്റി’യുടെ ഒരു കൂട്ടായ്മയിൽ പങ്കെടുക്കാൻ റോഡ് മുറിച്ചുകടക്കവേ എതിർദിശയിൽനിന്ന് വന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും മൂന്ന് ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ അവൾ മേയ് രണ്ടിന് മരണമടയുകയായിരിന്നു.















