തനിക്കെതിരെ ആരോപണമുയര്‍ത്തിയ മുന്‍ മന്ത്രിമാര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. സംഘപരിവാര്‍ നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട പി എ മുഹമ്മദ് റിയാസിന്റെ വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ശരീരഭാഷയെക്കുറിച്ചുള്ള പി രാജീവിന്റെ
പ്രതികരണത്തിനുമാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. താന്‍ ഹിന്ദു ഐക്യവേദി നേതാക്കളെ തന്റെ ഓഫിസില്‍ വച്ച് കണ്ടത് രഹസ്യമായിട്ടല്ലെന്നായിരുന്നു റിയാസിനുള്ള മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രി മസ്‌കറ്റ് ഹോട്ടലില്‍ ആര്‍എസ്എസ് നേതാക്കളെ ഒളിച്ച് കണ്ടതുപോലെയല്ല ഇത്.
നൂറുകണക്കിന് ജനങ്ങള്‍ തന്നെ കാണാന്‍ ഓഫിസില്‍ വരാറുണ്ട്. അവര്‍ക്കിടയില്‍ തന്നെയാണ് ആര്‍എസ്എസ് നേതാക്കളേയും കണ്ടത്. അവരുടെ നിവേദനവും താന്‍ സ്വീകരിച്ചു. എല്ലാ സമുദായ സംഘടനകളുടേയും പ്രതിനിധികള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തന്നെ വന്ന് കാണാറുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിയെ കണ്ടതിലും ആരോപണങ്ങള്‍ തനിക്കെതിരെ ഉയര്‍ന്നു.















