ആലപ്പുഴയിലെ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. മുൻപ് ഉണ്ടായ അപകടങ്ങൾക്ക് പിന്നാലെ പ്രഖ്യാപിച്ച സുരക്ഷ ഓഡിറ്റുകൾ എങ്ങുമെത്താതെ കിടക്കുകയാണ്. സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കാതെയാണ് ദേശീയപാതയ്ക്ക് അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ.
ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കേണ്ടിടത്ത് ഫൈബർ പൈപ്പുകൾ സ്ഥാപിച്ചു. പിന്നാലെ പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടു. ഫൈബർ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന ജല അതോറിറ്റിയുടെ മുന്നറിയിപ്പ് കരാറുകാരൻ പാലിച്ചിരുന്നില്ല.















