ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. സാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ സമ്മർദ്ദം മൂലമാണ് സാബു
ജീവനൊടുക്കിയതെന്നാണ് പരാതി. 2024 ഡിസംബർ 20-ന് കട്ടപ്പന റൂറൽ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സാബു തോമസ് തൂങ്ങിമരിച്ചത്. ഭാര്യയുടെ ശസ്ത്രക്രിയയ്ക്കും
കിടപ്പുരോഗിയായ അമ്മയ്ക്കും വേണ്ടി നിക്ഷേപ തുകയിൽ നിന്നും 2 ലക്ഷം പിൻവലിക്കാൻ ചെന്നപ്പോൾ ഉദ്യോഗസ്ഥർ അപമാനിക്കുകയും, സിപിഐഎം നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതിൽ മനംനൊന്താണ് സാബു ജീവനൊടുക്കിയത്.















