തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ, ഇ.ശ്രീധരൻ പദ്ധതി രൂപരേഖ സർക്കാർ നിയോഗിച്ച നാലംഗ കമ്മറ്റിക്ക് കൈമാറി. കമ്മറ്റി നിർദ്ദേശങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തുന്നു. അടുത്ത ആഴ്ച തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചേക്കും. സിയാൽ മോഡലിൽ ധനസമാഹരണം നടത്തണമെന്ന്
ഇ. ശ്രീധരൻ റിപ്പോർട്ടിൽ വ്യക്തമാക്കി. ആകെ ചെലവ് 60000 കോടി രൂപ. 40% തുക ക്രൌഡ് ഫണ്ടിംഗിലൂടെ കണ്ടെത്തണം. 24000 കോടി ക്രൌഡ് ഫണ്ടിംഗിലൂടെ ലഭിക്കും. 18360 കോടി കേന്ദ്രവും 17640 കോടി സംസ്ഥാന സർക്കാരും വഹിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ മൂന്നരമണിക്കൂര്‍ യാത്ര ചെയ്യാനാവുന്ന അതിവേഗ റയിലിന്‍റെ പദ്ധതി രേഖ പഠിക്കാന്‍ സര്‍ക്കാര്‍ വിദ്ഗത സമിതിയെ നിയോഗിച്ചിരുന്നു. ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍റെ പദ്ധതിയായാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.















