ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ലെയോ പതിനാലാമൻ പാപ്പ ചുമതലയേറ്റിട്ട് ഇന്നേക്ക് ഒരാണ്ട്. ലോക സമാധാനത്തിന്റെയും ധാര്‍മ്മിക വിഷയങ്ങളുടെയും ശക്തമായ ശബ്ദമായി മാറിയ ലെയോ പാപ്പ, “അമേരിക്കയിൽ നിന്നുള്ള ആദ്യ പാപ്പ” എന്ന വിശേഷണത്തോടെയാണ്
കഴിഞ്ഞ വര്‍ഷം മെയ് 8നു ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. കര്‍ദ്ദിനാള്‍ റോബർട്ട് പ്രെവോസ്റ്റ് എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം സ്ഥാനിക നാമമായി ലെയോ പതിനാലാമന്‍ എന്ന പേരാണ് സ്വീകരിച്ചത്. കോൺക്ലേവിന്റെ നാലു റൌണ്ട് വോട്ടെടുപ്പിന് ഒടുവിലാണ് കഴിഞ്ഞ
വര്‍ഷം മെയ് 8നു സിസ്റ്റൈന്‍ ചാപ്പലിന് മുകളിലെ ചിമ്മിനിയില്‍ നിന്നു വെളുത്ത പുക പുറത്തുവന്നത്. അന്നു ഇന്ത്യന്‍ സമയം രാത്രി 9.41 നാണ് ഫലം വന്നത്. വെളുത്ത പുക പുറത്തുവന്നതോടെ പള്ളിമണികള്‍ കൂട്ടത്തോടെ മുഴക്കി.















