കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണ് ആഗോളവത്കരണ നയം അംഗീകരിച്ചത്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് കർഷകരെയാണെന്നും പിണറായി വിജയൻ പറഞ്ഞു.
വിഴിഞ്ഞതിന്റെ കാര്യത്തിൽ വേഗത കുറഞ്ഞത് എൽ ഡി എഫിന്റെ നയം കാരണം എന്നാണ് മുഖ്യമന്ത്രി ഇപ്പൊ പറയുന്നത്. പക്ഷെ പദ്ധതി നടപ്പാക്കുന്നതിനു എതിരെ നിന്ന ആളാണ് ഇപ്പോൾ ഇത് പറയുന്നത്. യുഡിഎഫ് സർക്കാർ തൊഴിലുറപ്പ് പദ്ധതികൾക്ക് തുക വിലയിരുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൃഷിക്കാരുടെ സബ്സിഡികൾ ഇല്ലാതായി. കോൺഗ്രസ് നടപ്പിലാക്കിയ നയം അതി തീവ്രമായി ബിജെപി നടപ്പാക്കി വരുന്നു. കാർഷിക രംഗം കോർപ്പറേറ്റുകളുടെ കയ്യിലേക്ക് നൽകുന്നു. സംഭരണം ഉൾപ്പെടെ സ്വകാര്യ വത്കരിക്കപ്പെടുന്നു. ഇതിൽ സഹികെട്ടാണ് ഡൽഹിയിൽ കർഷക സമരം ഉണ്ടായത്. കേന്ദ്ര സർക്കാർ പ്രക്ഷോഭത്തെ ആദ്യം നിസാരമായി കണ്ടു. പതറാതെ കർഷകർ മുന്നോട്ടു പോയി. കേന്ദ്രസർക്കാരിൻ്റെ ഹുങ്കിന് തിരിച്ചടി നേരിടേണ്ടി വന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
കർഷക സമരത്തിന് മുന്നിൽ കേന്ദ്രം മുട്ടുകുത്തി. എന്നാൽ ഇപ്പോഴും പ്രശ്‌നങ്ങൾ തീർന്നിട്ടില്ല. സംരക്ഷിക്കപ്പെടേണ്ടത് കോർപ്പറേറ്റുകൾ മാത്രമാണെന്നാണ് കേന്ദ്രനയം. പാവപ്പെട്ടവർക്ക് ഒരു സഹായവും ഇല്ല. സഹായം കോർപ്പറേറ്റുകൾക്ക് മാത്രമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
















