എംജി സര്‍വകലാശാലയിലെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള സെനറ്റ് യോഗം മാറ്റിവച്ചു. ഇടത് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള നീക്കമാണ് പ്രത്യേക സെനറ്റിന് പിന്നിലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ മാറിയതിന് തൊട്ടുപിന്നാലെ വിരമിക്കുന്നതിന്
തൊട്ടുമുമ്പ് വൈസ് ചാന്‍സലര്‍ ഡോ. സി ടി അരവിന്ദകുമാര്‍ പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ സെനറ്റ് യോഗം വിളിക്കുകയായിരുന്നു. ഇടത് പ്രതിനിധിയെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതോടെ പുതിയ സര്‍ക്കാരിന്റെ പ്രതിനിധി കമ്മിറ്റിയില്‍ ഇല്ലാതാകുമെന്നും ഈ
ലക്ഷ്യം വച്ചാണ് ഇടത് അവനുഭാവിയായ വൈസ് ചാന്‍സലര്‍ യോഗം വിളിക്കാന്‍ നീക്കം നടത്തിയതെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ആരോപിച്ചിരുന്നു.















