വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷക്ക് മുന്‍ഗണനയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകള്‍ക്കായി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ്
പുരി ഖത്തറിലെത്തി. വെടിനിര്‍ത്തല്‍ കരാറിനെ ഇന്ത്യ സ്വാഗതം ചെയ്തെങ്കിലും അതീവ ജാഗ്രതയോടെയാണ് ഇന്ത്യയുടെ നീക്കങ്ങള്‍.എല്ലാ ഇന്ത്യക്കാരോടും ഉടനടി ഇറാന്‍ വിടണമമെന്നും,
ഇറാന്‍ കടല്‍ മേഖലയില്‍ ഉള്ള നാവികര്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണമെന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.അര്‍മേനിയ, അസര്‍ബെയ്ജാന്‍ അതിര്‍ത്തികളിലൂടെ ഇറാന്‍ വിടാനാണ് ഇന്ത്യ സൗകര്യം ഏര്‍പ്പെടുത്തുന്നത്.















