ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം
“പരിശുദ്ധാത്മാവ് അതീവ ശ്രദ്ധ ആവശ്യപ്പെടുന്നു, കാരണം, അവ൯ നാം എന്താണ് മാറ്റം വരുത്തേണ്ടതെന്നും എവിടെയാണ് ഇനിയും വളരാനുള്ളതെന്നും ഓർമ്മപ്പെടുത്തുന്ന സത്യസന്ധനായ, വിശ്വസ്തനായ, ഒന്നും ഒളിച്ചുവയ്ക്കാത്ത ഒരു സുഹൃത്താണ്. എന്നാൽ അവൻ നമ്മെ തിരുത്തുമ്പോൾ ഒരിക്കലും സന്ദേഹം ജനിപ്പിക്കുന്നില്ല. മറിച്ച്, ദൈവത്തോടൊപ്പം എല്ലായിപ്പോഴും നമുക്ക് വിജയിക്കാനാവുമെന്ന ഉറപ്പാണ് നമുക്കേകുന്നത്.”
മെയ് പതിനാലാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, പോളിഷ്, ലാറ്റിന്‍, അറബി, ജർമ്മ൯ എന്ന ഭാഷകളില്‍ #GospelOfTheDay എന്ന രണ്ട് ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7 visit our website pala.vision