ക്രൈസ്തവർ ഒറ്റപ്പെട്ടവരല്ല, ഒരു സമൂഹമാണ്: കർദ്ദിനാൾ പരോളിൻ

spot_img
spot_img

Date:

spot_img
spot_img

ജ്ഞാനസ്നാനം സ്വീകരിച്ച ഒരാളും ഒറ്റയ്ക്കല്ലെന്നും, ക്രൈസ്തവസമൂഹമെന്ന കുടുംബത്തിന്റെ ഭാഗമാണെന്നും ഓഗസ്റ്റ് 15 ചൊവ്വാഴ്ച തെക്കൻ സുഡാനിലെ മാലാക്കൽ രൂപതയിൽ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുനാളുമായി ബന്ധപ്പെട്ടു നടത്തിയ വചനപ്രഘോഷണവേളയിൽ ഓർമ്മിപ്പിച്ചു.

ജ്ഞാനസ്നാനം സ്വീകരിച്ച ഒരു വ്യക്തിയോ ഒരു ക്രൈസ്തവസമൂഹമോ, അവർ എത്ര അകലങ്ങളിലാണെങ്കിലും ഒറ്റയ്ക്കല്ലെന്നും, ഒരു കുടുംബവും ഒരു ശരീരവുമായ സഭയുടെ ഭാഗമാണെന്നും കർദ്ദിനാൾ പിയെത്രോ പരോളിൻ. തെക്കൻ സുഡാനിൽ ഓഗസ്റ്റ് 14 മുതൽ ആരംഭിച്ച ചതുർദിനസന്ദർശനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15 ചൊവ്വാഴ്ച, മാലാക്കൽ രൂപതയിലെ വിശുദ്ധ യൗസേപ്പിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ ബലിമധ്യേ നൽകിയ വചനപ്രഘോഷണത്തിലാണ് ക്രിസ്തു ശിരസ്സായ സഭയുടെ അംഗങ്ങളാണ് നാമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ഓർമ്മിപ്പിച്ചത്. സഭയിൽ സഹനങ്ങളിലൂടെ കടന്നുപോകുന്ന ഒരു അംഗത്തിന് മറ്റുള്ളവരുടെ ശ്രദ്ധയും പരിചരണവും സ്നേഹവും ലഭിക്കാൻ കൂടുതൽ അവകാശമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഫ്രാൻസിസ് പാപ്പാ സുഡാനിലേക്ക് ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ അപ്പസ്തോലികയാത്രയെ പരാമർശിച്ച കർദ്ദിനാൾ പരോളിൻ, തെക്കൻസുഡാനിലെ ജനതയുടെ ബുദ്ധിമുട്ടുകളും മുറിവുകളും, അതേസമയം അതിന്റെ പ്രതീക്ഷകളും ആഗ്രഹങ്ങളും പരിശുദ്ധ പിതാവ് തന്റെ ഹൃദയത്തിൽ അനുസ്മരിക്കുന്നുണ്ടെന്ന് ഉറപ്പുനൽകി. തന്റെ ആത്മീയസാമീപ്യം സുഡാനിലെ ജനതയ്ക്ക് ഉറപ്പുനൽകാനും, തന്റെ അനുഗ്രഹങ്ങൾ നേരാനും പാപ്പാ ആവശ്യപ്പെട്ടുവെന്നും വത്തിക്കാൻ കാര്യദർശി കൂട്ടിച്ചേർത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related