രാജ്യത്ത് പൗരത്വം സംബന്ധിച്ച് പല ആശങ്കങ്ങളും ഉണ്ടായിരുന്നു, എന്നാൽ കേരളത്തിലെ മക്കൾക്ക് ഒരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി. നിരവധി അനവധി അടിയന്തര പ്രമേയങ്ങൾ ചർച്ച ചെയ്ത സഭയാണ്, ചരിത്രപരമായ തീരുമാനങ്ങൾ എടുത്തു.
പ്രതിപക്ഷം ക്രിയാത്മകമായിരുന്നില്ല. ചർച്ചയെ ഭയപ്പെടുന്ന പ്രതിപക്ഷമായിരുന്നു. സാധാരണ പ്രതിപക്ഷം ഭരണപക്ഷത്തെ ശ്വാസം മുട്ടിക്കുന്ന തരത്തിലുളള ആരോപണങ്ങൾ ഉന്നയിക്കുമായിരുന്നു. ഈ സർക്കാരിന് എതിരെ എന്ത് ആക്ഷേപമാണ് ഉന്നയിക്കാനുള്ളത്. ഇതുപോലെ ഏതെങ്കിലും പ്രതിപക്ഷത്തെ എവിടെയെങ്കിലും കാണുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.












