ആശുപത്രികൾ സേവനത്തിനുള്ളതാണ് ബിസിനസ് ആയി കണക്കാക്കാൻ കഴിയില്ല. ആശുപത്രികൾ ഇല്ലെങ്കിലും ഡോക്ടർമാർക്ക് നിലനിൽപ്പുണ്ട്. ഡോക്ടർ ഇല്ലാതെ ആശുപത്രികൾക്ക് നിലനിൽപ്പില്ല. ചെന്നൈയിലെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർത്തോപീഡിക്‌സ് ആൻഡ് ട്രോമാറ്റോളജിയെന്ന
സ്വകാര്യ ആശുപത്രിക്കെതിരെ ഹൃദ്രോഗ വിദഗ്ധൻ ആയ ബലരാമൻ പഴനിയപ്പൻ നൽകിയ ഹർജിയിൽ ആണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. 2025 ഏപ്രിലിൽ ഡോക്ടർ ആശുപത്രിയിൽ നിന്ന് രാജി വച്ചതുമായി ബന്ധപ്പെട്ട തർക്കം ആണ് കേസിനു ആധാരം. നോട്ടീസ് പിരീഡ് ആയി മൂന്ന് മാസം കൂടി തുടരണമെന്നും ഇല്ലെങ്കിൽ 42 ലക്ഷം രൂപ
കെട്ടിവയ്ക്കണമെന്നുമാണ് ഡോക്ടറോട് ആശുപത്രി ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി നൽകിയ ഹർജി കോടതി തള്ളിയിരുന്നു. ഡോക്ടർക്ക് ഒരു ലക്ഷം രൂപ പിഴയായി ആശുപത്രി നൽകണമെന്നും കോടതി വിശദമാക്കി.












