മിഷ്ണറി അവബോധവും സഭയ്ക്കുള്ളിലെ യുവജനങ്ങളുടെ നേതൃത്വപരമായ കഴിവും വളര്‍ത്താന്‍ നാഷ്ണൽ യൂത്ത് മിഷ്ണറി കോൺഗ്രസുമായി മെക്സിക്കന്‍ സഭ. CONAJUM 2026 എന്ന പേരില്‍ ജൂലൈ 23 മുതൽ 26 വരെ സാൻ ലൂയിസ് പൊട്ടോസിയിൽവെച്ചാണ് പതിനഞ്ചാമത് മിഷ്ണറി കോണ്‍ഗ്രസ്
നടക്കുക. രാജ്യമെമ്പാടും നിന്നും പതിനായിരത്തോളം യുവ മിഷ്ണറിമാര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. “പ്രത്യാശയുടെ മറിയത്തോടൊപ്പം, ദൗത്യത്തിലേക്ക് പ്രത്യാശ കൊണ്ടുവരുന്ന യുവാക്കൾ” എന്ന പ്രമേയമാണ് 2026 മിഷ്ണറി കോൺഗ്രസ് മുന്നോട്ടുവെയ്ക്കുക.
മെക്സിക്കോയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ആഭിമുഖ്യത്തിലാണ് മിഷന്‍ കോണ്‍ഗ്രസ്.












