ആരാധനാ മഠം (S.A.B.S) പാലാ പ്രൊവിൻസ് അംഗവും കടനാട് മഠാംഗവുമായ സിസ്റ്റർ സെലസ് കിഴക്കയിൽ (84) അന്തരിച്ചു.
മൃതദേഹം ഇന്ന് (ഞായറാഴ്ച) വൈകുന്നേരം 4 മണിയോടെ കടനാട് മഠത്തിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ നാളെ (ഫെബ്രുവരി 23, തിങ്കൾ) രാവിലെ 10.30-ന് കടനാട് മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കും. തുടർന്ന് കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.












