spot_img

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 22

spot_img

Date:

വാർത്തകൾ

🗞️👉 നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തന്ത്രജ്ഞരുടെ സേവനം ലഭ്യമാക്കാന്‍ സിപിഐ. ഡല്‍ഹിയില്‍ നിന്നുളള സംഘമാണ് സിപിഐക്ക് വേണ്ടി ഇലക്ഷന്‍ തന്ത്രം ഒരുക്കുന്നത്. പാര്‍ട്ടിയുടെ രാജ്യസഭാംഗങ്ങളുടെ മുന്‍കൈയിലാണ് കോടിക്കണക്കിന് രൂപ പ്രതിഫലമുള്ള പി.ആര്‍ ടീം എത്തിയിരിക്കുന്നത്. തുടര്‍ഭരണം നേടുമെങ്കിലും സിപിഐ അപകട മുനമ്പിലെന്നാണ് മുന്നറിയിപ്പ്.

🗞️👉 കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കാണാനായുള്ള മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നാളത്തെ ഡൽഹി യാത്ര റദ്ദാക്കി. രാഹുൽ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതിനായാണ് പി കെ കുഞ്ഞാലിക്കുട്ടി യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ രാഹുൽഗാന്ധിയുമായി കേരളത്തിൽ കൂടിക്കാഴ്ച നടത്താമെന്ന് ധാരണയായതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു. രാഹുൽഗാന്ധി ഈ ബുധനാഴ്ച കേരളത്തിൽ എത്തും.

🗞️👉 പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലുള്ള കോട്ടയം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കോട്ടയം നിയസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വോട്ടര്‍ പട്ടികയാണ് ഉപയോഗിക്കുക.

🗞️👉 വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ് നന്നാക്കാന്‍ നടപടികളായി. മോന്‍സ് ജോസഫ് എംഎല്‍എ ഇടപെട്ട് 33 ലക്ഷം രൂപ അനുവദിച്ചതോടെയാണ് റോഡിന് ശാപമോഷമാകുന്നത്. പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി മണ്ഡലത്തില്‍ നടപ്പാക്കുന്ന റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് തീരദേശ റോഡിന്റെ വികസനം നടപ്പാക്കുന്നത്. വെള്ളക്കെട്ട് ഉണ്ടാവുന്ന സ്ഥലങ്ങളില്‍ മണ്ണിട്ട് ഉയര്‍ത്തിയ ശേഷമാണ് ടാറിംഗ് ജോലികള്‍ നടപ്പാക്കുക.

🗞️👉 20ന് സമാപിക്കുന്ന പെരുവ ഹരിതോത്സവത്തിന്റെ ഭാഗമായി കൃഷി എങ്ങനെ ലാഭകരമാക്കാം എന്ന വിഷയത്തില്‍ അടിസ്ഥാനപ്പെടുത്തി അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി, തേനീച്ച പരിപാലനം, ശാസ്ത്രീയ കോഴി വളര്‍ത്തല്‍, ഊര്‍ജ സംരക്ഷണം എല്‍ഇഡി ബള്‍ബ് റിപ്പയറിംഗ്, നിര്‍മാണം വിഷയങ്ങളില്‍ സൗജന്യ കാര്‍ഷിക പരിശീലനം നടക്കും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related