വയനാട് പുനരധിവാസത്തിന് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾക്ക് 26 ന് കല്ലിടൽ നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ സ്ഥലം ഏറ്റെടുത്തത് ഒരു വർഷം കൊണ്ട്. കോൺഗ്രസ് നാല് മാസം കൊണ്ട് സ്ഥലമെറ്റെടുത്തു.
കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ വയനാട്ടിൽ ഉയരും. വയനാട്ടിലെ കോൺഗ്രസ് പുനരധിവാസത്തെ കുറിച്ച് തെറ്റായ പ്രചരണം നടക്കുന്നു. ഞങ്ങൾക്ക് പ്രത്യേക സ്ഥലം തരാമെന്ന് പറഞ്ഞു, സർക്കാർ തന്നില്ല. തുടർന്നാണ് പ്രത്യേക സ്ഥലം വാങ്ങിയത്. യൂത്ത് കോൺഗ്രസ് പിരിച്ച പണം കെപിസിസിയെ ഏല്പിച്ചു.
കോൺഗ്രസ് നൽകുന്ന സ്ഥലം ആന കേറുന്നതെന്ന് സിപിഐഎം സൈബർ സംഘം പ്രചരിപ്പിച്ചു. മാധ്യമപ്രവർത്തകരെ കൊണ്ടുപോയി സ്ഥലം കാണിച്ചതാണ്. നിങ്ങൾക്ക് സ്ഥലം പരിശോധിക്കാം. ആശ്രമം,വീടുകളും റിസോർട്ടും എല്ലാം ഉള്ള സ്ഥലമാണ്. മെയിൻ റോഡിൽ നിന്ന് 250 മീറ്റർ ദൂരം മാത്രമേ വീടുകൾക്കുള്ളൂവെന്നും വി ഡി സതീശൻ വ്യക്തമാക്കി.












