മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തെ അതിജീവിച്ചവര്‍ പുതിയ വീടുകളിലേക്ക് മടങ്ങുമ്പോള്‍ സന്തോഷം പങ്കുവച്ച് റവന്യൂ മന്ത്രി കെ രാജന്. വികാരഭരിതമായിട്ടുള്ള ഓര്‍മ്മകളുടെ ഒരു തിരതള്ളിച്ചാട്ടമാണ് മനസില്‍ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരുമിച്ച് ഒരു ടൗണ്‍ഷിപ്പ് ദുരന്തബാധിതരുടെ ആശയമാണെന്ന് അദ്ദേഹം പറഞ്ഞു. അഭിമാനത്തോടെ ആണ് സര്‍ക്കാര്‍ വീടുകള്‍ കൈമാറുന്നത്.
മുന്‍ഗണന കണക്കാക്കിയത് വീടുകള്‍ക്കാണ്. അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഈ ആഴ്ച തന്നെ സംരംഭകര്‍ക്കുള്ള നഷ്ടപരിഹാരം കൂടി വിതരണം ചെയ്യും – അദ്ദേഹം പറഞ്ഞു.












