കോട്ടയം: ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ ആയുർവേദ നഴ്സ് (പ്രായപരിധി 40), ആയുർവേദ തെറാപ്പിസ്റ്റ് (പ്രായപരിധി 50) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും.
ഫെബ്രുവരി 26 ന് വയസ്‌കര പാലസ് റോഡിലുള്ള ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിൽ വച്ചാണ് കൂടിക്കാഴ്ച. ആയുർവേദ നഴ്സ് തസ്തികയിലേക്കുള്ളവർ രാവിലെ 10.30 നും ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ളവർ ഉച്ചകഴിഞ്ഞ് രണ്ടിനും എത്തണം.
വിശദവിവരങ്ങൾ www.nmkerala.gov.in എന്ന വെബ്‌സൈറ്റിൽ careers opportunities വിഭാഗത്തിൽ നിന്നും നാഷണൽ ആയുഷ് മിഷൻ കോട്ടയം ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 04812991918.












