spot_img

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 19

spot_img

Date:

വാർത്തകൾ

🗞️👉 ഫെബ്രുവരി 26 മുതൽ എല്ലാ പരീക്ഷാ ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്നും KGMCTA വ്യക്തമാക്കി. മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് പിന്തുണയുമായി പി ജി ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തി എങ്കിലും പിന്നീട് ഒ പി ബഹിഷ്കരണം പിൻവലിക്കുകയായിരുന്നു. സ്റ്റൈപ്പൻഡ് പരിഷ്കരിക്കാമെന്ന ആരോഗ്യവകുപ്പുമായി നടത്തിയ ചർച്ചയിൽ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഒത്തുതീർപ്പായത്. ധനകാര്യ വകുപ്പുമായി ഇക്കാര്യം ആലോചിക്കണമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു.സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം കടുപ്പിക്കുന്നു. അനിശ്ചിതകാല ഒ പി, അധ്യാപന ബഹിഷ്കരണം തുടരുന്നതിനോടൊപ്പം ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കുമെന്ന് കെജിഎംസിറ്റിഎ വ്യക്തമാക്കി. ഡോക്ടർമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും.

🗞️👉 നവകേരള സര്‍വേയില്‍ നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍. സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചു. സര്‍വേ റദ്ദാക്കിയ നടപടിക്കെതിരെയാണ് നീക്കം.

🗞️👉 തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തിൽ, ആരോപണവിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് സസ്പെൻഷൻ. കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഡോക്ടർക്കെതിരായ നടപടിയിൽ സന്തോഷമെന്നും കുടുംബത്തിന്റെ പ്രതികരണം.

🗞️👉 തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് മെഡിക്കൽ കോളജിൽ പോസ്റ്റ്‍‌മോർട്ടം ചെയ്യും. ഇന്നലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതോടെയാണ് മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായത്. പരാതി അന്വേഷിക്കാൻ നിയോഗിച്ച വിദഗ്ധസംഘം ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഉടൻ റിപ്പോർട്ട് കൈമാറും.

🗞️👉 ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യക്ക് സമ്പൂര്‍ണജയം. നാലാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പ്പിച്ചു. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച ശിവം ദുബെയാണ് കളിയിലെ താരം.

🗞️👉 പിജി ഡോക്ടര്‍മാരുടെ ഒ പി ബഹിഷ്‌കരണം പിന്‍വലിച്ചു. ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ച തുടര്‍ന്നാണ് തീരുമാനം. സ്‌റ്റൈപ്പന്‍ഡ് പരിഷ്‌കരിക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. ധനകാര്യ വകുപ്പുമായി ആലോചിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ എംഎസ്സി ബയോടെക്‌നോളജിയെ കൂടി ബാധകമാക്കിയ പിഎസ്‌സി ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കത്ത് നല്‍കുമെന്നും ഉറപ്പ് ലഭിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഒപി ബഹിഷ്‌കരണം പിന്‍വലിച്ചത്. നാളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രതിഷേധ ധര്‍ണ്ണ ഉണ്ടാകും. 

🗞️👉 AI ഇംപാക്ട് ഉച്ചകോടിയിലെ റോബോഡോഗ് വിവാദത്തിൽ ക്ഷമാപണവുമായി ഗാൽഗോട്ടിയാസ് സർവകലാശാല. പവലിയനിൽ റോബോ ഡോഗിൻ്റെ ചുമതല ഉണ്ടായിരുന്ന ചെയ്ത പ്രതിനിധിയുടെ ഭാഗത്തുണ്ടായ പിശകെന്ന് സർവകലാശാലയുടെ വിശദീകരണം. സാങ്കേതിക വശങ്ങൾ അറിയാതെ പ്രതികരിച്ചു. ക്യാമറ കണ്ടപ്പോഴുണ്ടായ ആവേശത്തിൽ പ്രതിനിധി തെറ്റായ വിവരങ്ങൾ നൽകിയെന്ന് ഗാൽഗോട്ടിയാസ് സർവകലാശാല വിശദീകരിച്ചു.

🗞️👉 ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസനങ്ങൾ വിശദീകരിക്കുന്ന മന്ത്രി വി എൻ വാസവൻ നയിക്കുന്ന വികസന സന്ദേശ ജാഥക്ക് ഉജ്ജ്വല സ്വീകരണം. പേരൂർ എസ്എൻഡിപി ജംങ്ഷനിൽ ഉദ്ഘാടനം ചെയ്ത ജാഥ രണ്ടാം ദിനം മാന്നാനത്ത് നിന്ന് ആരംഭിച്ചു. അഞ്ച് വർഷക്കാലം നടപ്പിലാക്കിയതും നിർമാണം അന്തിമഘട്ടത്തിലായതുമായ വിവിധ പദ്ധതികൾ മന്ത്രി വിശദീകരിച്ചു. ഭാവിയിൽ വിഭാവനം ചെയ്യാൻ ലക്ഷ്യമിടുന്ന പദ്ധതികളും പങ്കുവെച്ചു.

🗞️👉 ഭിന്നശേഷി അധ്യാപക സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. എന്‍എസ്എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കി ഉത്തരവിറക്കി. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനിടെ കെ-ടെറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാത്തവര്‍ക്കും താല്‍ക്കാലികമായി ശമ്പളം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related