പാലാ: പാലാ അൽഫോൻസാ കോളേജിൽ ഫെബ്രുവരി 20, 21 ദിവസങ്ങളിലായി ആയി 2 ദിവസത്തെ ബയോ ഇൻഫർമാറ്റിക്സ് ശില്പശാല നടക്കും. കേന്ദ്ര ഗവൺമെന്റ് ബയോടെക്നോളജി വിഭാഗത്തിന്റെ ധനസഹായ പദ്ധതിയായ ഡി ബി റ്റി സ്റ്റാർ കോളേജ് സ്കീമിന്റെ കീഴിൽ ബോട്ടണി ഡിപ്പാർട്ട്മെന്റ്
ആണ് ശില്പശാലയ്ക്ക് നേതൃത്വം നൽകുക. മംഗലാപുരം യെനെയോപ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനുരൂപ ജി. നാഥ് ക്ലാസുകൾ നയിക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി അദ്ധ്യാപകരും ഗവേഷണ വിദ്യാർഥികളും ശില്പശാലയിൽ പങ്കെടുക്കുമെന്നു അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിസ്റ്റർ മിനിമോൾ മാത്യു,
ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ബോട്ടണി വിഭാഗം മേധാവി ഡോ. ഡാനി മാത്യു, ഡി ബി ടി കോർഡിനേറ്റർ ഡോ. അമ്പിളി ടി. ആർ, ശ്രീ. ബിബി അനറ്റ് ബൈജു എന്നിവർ അറിയിച്ചു.












