spot_img

കേരള വികസന മാതൃക നിരന്തരമായ നവീകരണത്തിന്റേത്: മുഖ്യമന്ത്രി പിണറായി വിജയൻ

spot_img

Date:

ഭൂപരിഷ്‌കരണം, പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ നിക്ഷേപം എന്നിവ മുതൽ സാമൂഹ്യ സുരക്ഷയും വികേന്ദ്രീകൃത ആസൂത്രണവും വരെ നീളുന്ന ‘കേരള വികസന മാതൃക’ നിരന്തരമായ നവീകരണത്തിന്റേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിൽ ‘മതേതരത്വം, ജനാധിപത്യം, കൺസൾട്ടേറ്റീവ് ഗവൺമെന്റ്’ എന്ന സമാപന സെഷനിൽ ആമുഖഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിപണികൾക്ക് മാത്രം സാമൂഹ്യനീതി ഉറപ്പാക്കാൻ കഴിയില്ലെന്നും, മാനവിക വികസനത്തിന് പൊതു ഇടപെടലുകളും ജനാധിപത്യ സ്ഥാപനങ്ങളും കൂട്ടായ മുന്നേറ്റവും അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരുംകാലത്ത് കേരളത്തിന്റെ എല്ലാ തലങ്ങളിലുമുള്ള വളർച്ചയ്ക്കുള്ള അടിത്തറയാവും ഈ കോൺഫറൻസിൽ ഉയർന്നുവന്ന ചർച്ചകളും നിർദ്ദേശങ്ങളും എന്ന കാര്യത്തിൽ സംശയമില്ല. വലിയ ചാരിതാർത്ഥ്യത്തോടെയാണ് ഈ സമ്മേളനത്തിൽ പങ്കെടുത്ത ഓരോരുത്തരും പിരിയുന്നത് എന്ന കാര്യം ഉറപ്പുണ്ട്. തുടക്കത്തിൽ വിഭാവനം ചെയ്തതിനേക്കാൾ വലിയ നിലയിലുള്ള ആശയങ്ങൾ മുന്നോട്ടു വയ്ക്കാൻ ഇതിനു കഴിഞ്ഞു. ഇതിൽ പങ്കെടുത്ത ഓരോരുത്തരുടേയും മനസ്സിൽ കേരളത്തെ സംബന്ധിച്ചുള്ള ധാരണ കുറച്ചുകൂടി വിപുലമായിരിക്കുന്നു എന്നും കാണാം. കേരളീയരുടെ ആത്മവിശ്വാസത്തെ ഉയർത്താൻ എല്ലാവരുടെയും സംഭാവന സഹായിക്കും. ഇത് കേരളത്തിന്റെ വികേന്ദ്രീകൃത ജനാധിപത്യവൽക്കരണത്തെ ഒരുപടി കൂടി മുന്നോട്ടു കൊണ്ടുപോകും. ഈ സമ്മേളനത്തിന്റെ നിർദേശങ്ങളിൽ തുടർനടപടികൾ എടുക്കാൻ സംസ്ഥാന സർക്കാർ പ്രവർത്തിക്കും. ഇവയിൽ നിയമനിർമാണം ആവശ്യമുള്ള കാര്യങ്ങൾ നിയമനിർമാണ സഭകളുടെ ശ്രദ്ധയിൽ കൊണ്ടുവരും. കൂടുതൽ ഗവേഷണവും പഠനവും ആസൂത്രണവും ആവശ്യമായ കാര്യങ്ങളിൽ വിശദവും ആധികാരികവുമായ റിപ്പോർട്ടുകൾ തയ്യാറാക്കും. നയപരമായ കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കുകയും ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

യോഗ്യമായ ആശയങ്ങളെ പ്രോജക്ടുകളാക്കി മാറ്റുകയും വിവിധ സർക്കാർ – അർദ്ധ സർക്കാർ ഏജൻസികൾ വഴി നടപ്പിലാക്കുകയും ചെയ്യും. അങ്ങനെ ഐക്യകേരളം പിറവികൊണ്ടതിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ നമ്മൾ വിഭാവനം ചെയ്ത ഒരു നവകേരളത്തിലേക്ക് എത്തിച്ചേരും. അതിന്റെ അടിത്തറയായി വർത്തിക്കാൻ കഴിയുന്ന ആശയങ്ങൾക്ക് ഊടും പാവും നെയ്ത സമ്മേളനമായിരുന്നു ‘വിഷൻ 2031’.

കേരളത്തിന്റെ ഭൂതകാലത്തെ മനസ്സിലാക്കാനും, വർത്തമാനകാലത്തെ വിമർശനാത്മകമായി വിലയിരുത്താനും, ഭാവിയെക്കുറിച്ച് സർഗാത്മകമായി ചിന്തിക്കാനുമുള്ള ഒരു ശ്രമമായിരുന്നു ഇത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സമ്മേളനം തെളിയിച്ചത് കേരളത്തിന്റെ പൊതുജീവിതത്തിന്റെ ഹൃദയമിടിപ്പായ ഒരു കാര്യമാണ്. പൊതുനയരൂപീകരണം എന്നത് കുറച്ചുപേർ മാത്രം അടച്ചിട്ട മുറിയിലിരുന്ന് നടത്തുന്ന ഒന്നല്ല, മറിച്ച് സർക്കാരും സമൂഹവും തമ്മിലുള്ള സംവാദത്തിലൂടെ രൂപപ്പെടുന്ന പങ്കാളിത്ത പ്രക്രിയയാണെന്നതാണത്.

വിഷൻ 2031നെ കുറിച്ചുള്ള ചർച്ചകൾ ഒരു സാങ്കേതിക രേഖ എന്നതിലുപരിയായി മാറിയിരിക്കുന്നു. കേരളം അതിന്റെ എഴുപത്തിയഞ്ചാം സ്ഥാപക വാർഷികത്തിലേക്ക് അടുക്കുമ്പോൾ, തെളിവുകളുടെയും സംവാദങ്ങളുടെയും ജനാധിപത്യപരമായ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിൽ രൂപപ്പെട്ട ഒരു പങ്കാളിത്ത രൂപരേഖയായി ഇത് മാറിയിട്ടുണ്ട്. ഈ സംവാദങ്ങളെ രൂപപ്പെടുത്തിയ വൈവിധ്യമാർന്ന ശബ്ദങ്ങൾ ഏറെ വിലപ്പെട്ടതാണ്. സാമ്പത്തിക വിദഗ്ധർ, സാമൂഹ്യ ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, സിവിൽ സൊസൈറ്റി പ്രവർത്തകർ, സാധാരണ പൗരന്മാർ എന്നിവരെല്ലാം ഈ സമ്മേളനങ്ങളിൽ അണിനിരന്നു. കേരളത്തിന്റെ വികസന മാതൃകയുടെ ആഴത്തിലുള്ള ഒരു സവിശേഷതയാണ് ഈ വൈവിധ്യം പ്രതിഫലിപ്പിക്കുന്നത്.

2025 നവംബറിൽ, അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം സ്വയം പ്രഖ്യാപിച്ചു. ഈ നേട്ടം ഏതെങ്കിലും ഒരു ഒറ്റപ്പെട്ട പദ്ധതിയുടെ ഫലമല്ല. മറിച്ച് പതിറ്റാണ്ടുകളായുള്ള പൊതുനിക്ഷേപത്തിന്റെയും ക്ഷേമ സ്ഥാപനങ്ങളുടെയും ജനകീയ പങ്കാളിത്തത്തിന്റെയും സഞ്ചിത ഫലമാണ്. കേരളത്തിന്റെ കാഴ്ചപ്പാടിനെ നയിക്കുന്ന അടിസ്ഥാന തത്വത്തെ ഇത് ഒരിക്കൽ കൂടി അടിവരയിടുന്നു: സാമ്പത്തിക വളർച്ച എന്നത് കേവലം അക്കങ്ങളിലൂടെ മാത്രമല്ല വിലയിരുത്തപ്പെടേണ്ടത്, മറിച്ച് എല്ലാവർക്കും അന്തസ്സും അടിസ്ഥാന സുരക്ഷയും ഉറപ്പാക്കാനുള്ള അതിന്റെ കഴിവിലൂടെയാണ്.

എങ്കിലും, ഈ സമ്മേളനത്തിലെ പല പ്രബന്ധങ്ങളും ചർച്ചകളും സൂചിപ്പിച്ചതുപോലെ, കേരളം ഇപ്പോൾ ഒരു പുതിയ ചരിത്രമുഹൂർത്തത്തിലാണ് നിൽക്കുന്നത്. അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കുക എന്നത് മാത്രമല്ല ഇനി നമ്മുടെ മുന്നിലുള്ള വെല്ലുവിളി. ഉയർന്ന മാനവിക വികസനമുള്ള ഒരു സമൂഹത്തെ, ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ…

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related