രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ചാണ് മൊഴിയെടുത്തത്. ഇന്ത്യന്‍ എംബസി വഴിയാണ് യുവതി മൊഴി നല്‍കിയത്. ബുധനാഴ്ച എംബസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിങ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്.
എംബസി വഴി മൊഴി എടുത്ത ശേഷം പകര്‍പ്പ് അയച്ചു നല്‍കി പരാതിക്കാരിയുടെ ഒപ്പും രേഖപ്പെടുത്തി.















