ജോസ് കെ മാണി പാലായില്‍ മത്സരിക്കുമെന്ന് പറഞ്ഞത് പെട്ടെന്നുള്ള ചോരത്തിളപ്പ് കൊണ്ടല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്നും താന്‍ ഇടുക്കിയില്‍ ഉണ്ടാകുമെന്നുമാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം. മത്സരിക്കും എന്നു പറയുന്നതാണ് കോണ്‍ഫിഡന്‍സ് എന്നും റോഷി അഗസ്റ്റിന്‍ .
ഞങ്ങളുടെ ചെയര്‍മാന്‍ മത്സരിക്കും. പാര്‍ട്ടിക്ക് വേണ്ടത് ലീഡര്‍ഷിപ്പാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ മത്സരിക്കുമെന്ന് പറയുന്നതാണ് കോണ്‍ഫിഡന്‍സ്. അദ്ദേഹം പാലായില്‍ മത്സരിച്ച വ്യക്തിയാണ്. പാലാ നഷ്ടപ്പെടേണ്ട സീറ്റ് അല്ലല്ലോ. തെറ്റുകള്‍ തിരുത്തി മടങ്ങി വരുമെന്ന് ചെയര്‍മാന്‍ തന്നെ പാലായില്‍ പ്രസംഗിച്ചല്ലോ.
ചെട്ടന്നുള്ള പ്രതികരണമായിരുന്നില്ലല്ലോ എന്റേത്. വളരെ ആലോചിച്ചല്ലേ ഞാന്‍ പറഞ്ഞത്. തീരുമാനം പാര്‍ട്ടി ആലോചിച്ചെടുക്കും. ഞാന്‍ മത്സരിക്കുമോ, ഇല്ലയോ, ജയിക്കുമോ തോല്‍ക്കുമോ എന്നതല്ല വിഷയം. ഇടുക്കിയിലെ ജനങ്ങള്‍ക്കൊപ്പം എന്റെ ജീവിതകാലം മുഴുവന്‍ ഉണ്ടാകും – റോഷി അഗസ്റ്റിന്‍ പറഞ്ഞു.












