ന്യൂയോര്‍ക്കില്‍ കത്തോലിക്ക ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാത്ത ന്യൂയോര്‍ക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിക്കെതിരെ വ്യാപക പ്രതിഷേധം. പതിറ്റാണ്ടുകളായി ന്യൂയോര്‍ക്ക്
അതിരൂപതാധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ സിറ്റി മേയര്‍ പങ്കെടുക്കുന്നത് പതിവായിരിന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി ആറാം തീയതി നഗരത്തിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിൽ നടന്ന ആര്‍ച്ച് ബിഷപ്പ് റൊണാള്‍ഡ് ഹിക്സിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നു സൊഹ്റാൻ മംദാനി വിട്ടുനില്ക്കുകയായിരിന്നു.
മേയറുടെ തീവ്ര ഇസ്ലാമിക നിലപാടിനെതിരെ നേരത്തെ പലരും ആശങ്ക പ്രകടിപ്പിച്ചിരിന്നു. ഇതുശരിവെയ്ക്കുന്നതാണ് ചടങ്ങില്‍ നിന്നുള്ള മാറി നില്ക്കലെന്ന് മാധ്യമ നിരീക്ഷകര്‍ പറയുന്നു.















