ഏറ്റുമാനൂർ: കുമ്മനം ഗോപാലകൃഷ്ണ പണിക്കർ എഴുതിയ കുസൃതി പായസം, ചെറുമണി മുത്തുകൾ എന്നീ പുസ്തകങ്ങളുടെ കവർപേജ്
ഏറ്റുമാനൂർ പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ സിനിമ സീരിയൽ താരം ബിജോ കൃഷ്ണൻ പ്രകാശനം ചെയ്തു. പുസ്തക പ്രകാശനം ഫെബ്രുവരി 15-ന് രാവിലെ പത്തിന് ചുരക്കുളങ്ങര എൻഎസ്എസ് കരയോഗം ഹാളിൽ
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ
സുമയ്യ തയ്യത്ത് നിർവഹിക്കും.
പഠനകാലത്ത് കവിതകളും കഥകളും എഴുതിയിരുന്ന കുമ്മനം ഗോപാലകൃഷ്ണ പണിക്കർ ജില്ലസപ്ലൈ ഓഫീസർ ആയാണ് വിരമിച്ചത്.വിരമിച്ചതിനു ശേഷം
പുസ്തക രചന യിലേക്ക് പൂർണമായും തിരിയുകയായിരുന്നു.
കോഴിക്കോട് സുഗതകുമാരി സാഹിത്യവേദി 2022-ൽ സംഘടിപ്പിച്ച സംസ്ഥാനതല കവിതാ മത്സരത്തിൽ കൃഷ്ണവനത്തിന്റെ തായ്മരം എന്ന കവിതയ്ക്ക് അവാർഡ് ലഭിച്ചു.
മലയാള മനോരമ സംഘടിപ്പിച്ച പേരൻ്റ് ലെറ്റർ മത്സരത്തിലെ വിജയിയായി.
മലയാള സാഹിത്യത്തിലെ അക്ഷര ഗുരുവായ സി. രാധാകൃഷ്ണനാണ്
ചെറുമണി മുത്തുകൾ എന്ന പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
ചടങ്ങിൽ ഡോ. ഗോപാലകൃഷ്ണൻ നായർ ശങ്കരമംഗലം,കരയോഗം സെക്രട്ടറി പി.ആർ. ഉണ്ണികൃഷ്ണൻ,കവിയും എഴുത്തുകാരനുമായ ഗോപാൽ അമ്പാട്ട്, പ്രോഗ്രാം കോർഡിനേറ്റർ
രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.












