2025 ഫെബ്രുവരി 11 ബുധൻ 1199 മകരമാസം 28
വാർത്തകൾ
🗞️👉 അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട് ചാർട്ടേഡ് വിമാനങ്ങളിൽ പരിശോധന നടത്താൻ ഉത്തരവിട്ട് ഡിജിസിഎ. ഫെബ്രുവരി 15നകം റിപ്പോർട്ട് നൽകണം. ബാരാമതി ദുരന്തത്തിൽപ്പെട്ട വിഎസ്ആർ കമ്പനിയിൽ പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിനായി നോയോഗിച്ചിരിക്കുന്നത്. മറ്റ് കമ്പനികളിലും ഫെബ്രുവരി 25 സുരക്ഷ ഓഡിറ്റ് പൂർത്തിയാകും. രോഹിത് പവാറിന്റെ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് ഡിജിസിഎയുടെ നിർണായകമായ തീരുമാനം.
🗞️👉 2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി രണ്ടാം വാരത്തിൽ വിതരണം ആരംഭിക്കും. അടുത്ത അധ്യായന വർഷത്തിന് മൂന്നുമാസം മുമ്പാണ് പുസ്തകമെത്തുന്നത്. സൗജന്യ യൂണിഫോമും മൂന്നുമാസം മുമ്പ് വിതരണം ചെയ്യും. യൂണിഫോമിനുള്ള കേന്ദ്ര ഫണ്ട് ലഭ്യമായിട്ടില്ല.
🗞️👉 ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു, കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ എം പി. കാർഷിക മേഖലയെ കേന്ദ്രം അവഗണിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം സർക്കാരിന് പാലിക്കാൻ ആയില്ല.കിസാൻ സമ്മാൻ നിധി പദ്ധതി വഴിയുള്ള തുക ആറായിരത്തിൽ നിന്നും വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🗞️👉 കൊല്ലം കുണ്ടറ ഇളമ്പള്ളൂരില്‍ തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച കാര്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്. കുണ്ടറ ഇളമ്പള്ളൂരില്‍ തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച കാര്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് . പളളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെതാണ് വാഹനം. ഈ കാറിന്റെ രജിസ്ട്രേഷന് 2 വർഷത്തേയ്ക്ക് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. എൻഫോഴ്സ്മെൻറ് RTO ദിലുവും സംഘവുമാണ് വാഹനം കണ്ടെത്തിയത്. മുഖത്തലയിലെ വർക്ക്ഷോപ്പിൽ നിന്നാണ് വാഹനം സംഘം കണ്ടെത്തിയത്.
🗞️👉 അദാനി ഗ്രൂപ്പിനെതിരായി തെറ്റായതും അപകീർത്തികരമായതുമായ പ്രസ്താവനകൾ നടത്തിയതിന് മാധ്യമപ്രവർത്തകൻ രവി നായർക്ക് തടവ് ശിക്ഷ. അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ ഗാന്ധിനഗറിലെ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു വർഷം തടവും പിഴയും ശിക്ഷ. കമ്പനിയുടെ വിശ്വാസ്യത തകർക്കാനായി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു എന്നതായിരുന്നു അദാനിയുടെ വാദം.
🗞️👉 ബോളീവുഡ് താരം റണ്വീര് സിങിന് ഭീഷണി. വാട്സാപ്പ് സന്ദേശം വഴിയാണ് ഭീഷണി. കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം. താരം മുംബൈ പൊലീസില്‍ വിവരമറിയിച്ചു. പിന്നാലെ, അദ്ദേഹത്തിന്റെ വസതിയിലെ സുരക്ഷ വര്‍ധിപ്പിച്ചു. ലോറന്‍സ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
🗞️👉 എന്‍സിപി നേതാവ് അജിത് പവാറിന്റെ മരണത്തില്‍ ഗൂഢാലോചന ആരോപിച്ച് അനന്തരവന് രോഹിത് പവാര്‍. അവസാന നിമിഷം മദ്യപാനിയായ പൈലറ്റിനെ നിയമിച്ചതും ടേബിള്‍ ടോപ് റണ്‍വേ തിരഞ്ഞെടുത്തതും ഈ ഗൂഢാലോചനയുടെ ഭാഗമെന്നാണ് ആരോപണം. കിഴക്കന്‍ വിദര്‍ഭയിലെ ഒരു നേതാവിനായാണ് ബരാമതി യാത്ര 30ാം തിയതിയിലേക്ക് മാറ്റിയതെന്ന് കൂടി രോഹിത് പവാര്‍ വെളിപ്പെടുത്തി.
🗞️👉 പ്രതിരോധ മേഖലയിൽ ഏറ്റവും വലിയ കരാറിൽ ഏർപ്പെടാണ് ഇന്ത്യ ഒരുങ്ങുന്നത്.114 റഫാൽയുദ്ധവിമാനങ്ങൾ 3.25 ലക്ഷം കോടി രൂപയ്ക്ക് ആണ് വാങ്ങാൻ തീരുമാനം. കരാറിന് പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് അധ്യക്ഷനായ സമിതി ഈയാഴ്ച അനുമതി നൽകുമെന്നാണ് വിവരം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഈ മാസം 17ന് ഇന്ത്യ സന്ദർശിക്കുന്നതിനു മുൻപായിത്തന്നെ യുദ്ധവിമാനം വാങ്ങാനുള്ള അന്തിമ അനുമതി നൽകും എന്നാണ് വിവരം.
🗞️👉 കോട്ടയം: കൊച്ചിൻ ബിനാലെ 2025-26ന്റെ ഭാഗമായി സംസ്ഥാന പുരാരേഖാ വകുപ്പ് മഹാത്മാഗാന്ധി രക്തസാക്ഷിത്വ വാരാചരണ ദിനത്തോടനുബന്ധിച്ച് വൈക്കത്ത് സംഘടിപ്പിച്ച വിവിധ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം രജിസ്ട്രേഷൻ- പുരാവസ്തു-പുരാരേഖ- മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വൈക്കം സത്യഗ്രഹത്തിന്റെ സന്ദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ അത്യന്തം പ്രസക്തമാണെന്നും സാമൂഹിക സമത്വത്തിനും മാനവമൂല്യങ്ങൾക്കും അത് വഴികാട്ടിയാണെന്നും മന്ത്രി പറഞ്ഞു.
🗞️👉 കോട്ടയം: സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമായി നിയമവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാമൂഹ്യ നിയമ ബോധവൽക്കരണ പരിപാടിയായ ‘മാറ്റൊലി 2026’ ശനിയാഴ്ച (ഫെബ്രുവരി ഏഴ്) രാവിലെ 9.30ന് ജില്ലാ പ്ലാനിങ് കമ്മിറ്റി സെക്രട്ടറിയേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്നു. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.കെ.എം. ദിലീപ് പരിപാടി ഉദ്ഘാടനം ചെയ്തു.















