കടപ്ലമറ്റം : പരിശുദ്ധ കന്യാമറിയത്തിന്റെ തീർത്ഥാടന കേന്ദ്രമായ കടപ്ലാമറ്റം സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ കാഴ്ചവയ്പു തിരുനാൾ (പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാൾ )
ഭക്തിനിർഭരമായി ആഘോഷിച്ചു. ഏഷ്യയിലെ തന്നെ വ്യത്യസ്തതയാർന്ന തിരുനാൾ ആഘോഷിക്കുന്ന ഒരു ഇടവക ഫെറോന ദൈവാലയമാണ് കടപ്ലാമറ്റം ദൈവാലയം. പരിശുദ്ധ അമ്മ തന്റെ പുത്രനായ ഉണ്ണീശോയെ ശിമയോൻ ബാവായുടെ കരങ്ങളിൽ സമർപ്പിച്ച് നടത്തുന്ന തിരുനാളാണ് കടപ്ലാമറ്റം പള്ളിയുടെ തിരുനാളിന്റെ പ്രത്യേകത.
30 ദിവസത്തെ തിരുസ്വരൂപ പ്രയാണത്തിനുശേഷം നടക്കുന്ന മൂന്നു ദിവസത്തെ പ്രധാന തിരുനാൾ തിരുകർമ്മങ്ങളിൽ അനേകായിരങ്ങളാണ് പങ്കെടുത്തത്.
പ്രധാന തിരുനാൾ ദിനമായ ഇന്നലെ തിരുനാൾ റാസക്ക് ഫാ.ജേക്കബ് കടുതോടിൽ മുഖ്യകാർമ്മികനായും ,
ഫാ. ജോൺ മണാങ്കൽ ഫാ. മാനുവൽ മണർകാട്ട്, ഫാ. സിജോ ഇലവുംകുന്നേലും സഹകർമ്മികരായി റാസക്കുർബാന അർപ്പിച്ചു.ഫാ. ജോസഫ് തടത്തിൽ, ഫാ. മാത്യു കുമ്പുളുങ്കൽ,ഫാ. സ്റ്റാബിൻ നീർപ്പാറമലയിൽ,ഫാ. ജോസ് ആനിത്തോട്ടത്തിൽ
ഫാ. ഡിജോമോൻ മരോട്ടിക്കൽ,
ഫാ. ജിസ്മോൻ പന്നിക്കാട്ടേൽ, തുടങ്ങിയ വൈദിക സന്നിഹിതരായിരുന്നു. കുർബാനയ്ക്കുശേഷം നടന്ന ആയിരങ്ങൾ പങ്കെടുത്ത കാഴ്ചവയ്പു പ്രദക്ഷിണം നവ്യനുഭവമായി മാറി. തുടർന്ന് ആകാശ വിസ്മയവും വാദ്യമേളങ്ങളുടെ ഫ്യൂഷൻ മ്യൂസിക്കും അരങ്ങേറി..തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ഫൊറോനാ വികാരി വെരി. റവ. ഫാദർ ജോസഫ് മുളഞ്ഞനാൽ, അസി. വികാരി. ജോസഫ് തേവർപറമ്പിൽ, കൈക്കാരന്മാരായ
ഷാജി സെബാസ്റ്റ്യൻ, ജോസ് മാത്യു, മാത്തുകുട്ടി തോമസ് എന്നിവർ നേതൃത്വം നൽകി.















