spot_img

കടുത്തുരുത്തി താഴത്തുപള്ളിയിലെ വൈദികർക്ക് ഹൃദ്യമായ യാത്രയയപ്പ്

spot_img

Date:

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നിന്നും സ്ഥലം മാറി പോകുന്ന വൈദീകര്‍ക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ യാത്രയയ്പ്പ് നല്‍കി. ഇടവക ദേവാലയത്തില്‍ രാവിലെ നടന്ന സമൂഹബലിയെ തുടര്‍ന്നാണ് യാത്രയയ്പ്പ് സമ്മേളനം നടന്നത്. വലിയപള്ളിയും താഴത്തുപള്ളിയും ഒരമ്മ പെറ്റ മക്കളെ പോലെ സ്വരുമയോടെ പ്രവര്‍ത്തിക്കാനായതും ഏല്ലാ കാര്യങ്ങളിലും പരസ്പരം സ്‌നേഹവും ഐക്യവും പുലര്‍ത്താനായതും താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ കാണിച്ച വലിയ കരുതലാണെന്ന് കടുത്തുരുത്തി വലിയപള്ളി വികാരി റവ.ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ പറഞ്ഞു.

സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. താന്‍ പ്രസംഗം കണ്ടുപഠിച്ചതും വളര്‍ന്നതും ചന്ദ്രന്‍കുന്നേലച്ചനില്‍ നിന്നാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ സ്മരിച്ചു. ഇടവകാംഗവും സണ്‍ഡേസ്‌കൂള്‍ അധ്യാപകനുമായിരുന്ന മോന്‍സ് ജോസഫ് എംഎല്‍എ സമ്മേളനത്തില്‍ മുഖ്യപ്രഭാണം നടത്തുകയായിരുന്നു. അപരിചിതരായി വന്നു സ്വന്തക്കാരായി മടങ്ങുന്നവരാകണം വൈദീകരെന്ന് മറുപടി പ്രസംഗം നടത്തിയ ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രകുന്നേല്‍ പറഞ്ഞു. അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരിയാട്ടാണ് ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ പോകുന്നത്.

ചോലത്തടം സെന്റ് മേരീസ് പള്ളി വികാരിയായി പോകുന്ന സഹവികാരി ഫാ.ജോണ്‍ നടുത്തടം, വടകര പള്ളി സഹവികാരിയായിട്ടാണ് ഇടവകാഗവും നവവൈദീകനുമായ ഫാ.സോവ്യര്‍ മുക്കുടിക്കാട്ടില്‍ ചുമതലയേല്‍ക്കുന്നത്. മൂന്ന് വൈദീകര്‍ക്കാണ് യാത്രയയ്പ്പ് നല്‍കിയത്. ഫാ.ജോണ്‍ നടുത്തടം, ഫാ.സേവ്യര്‍ മുക്കുടിക്കാട്ടില്‍, താഴത്തുപള്ളി സഹവികാരി ഫാ.അബ്രാഹം പെരിയപ്പുറത്ത്, കൈക്കാരന്മാരായ ജോസ് ജെയിംസ് നിലപ്പന, സണ്ണി ജോസഫ് ആദപ്പള്ളില്‍, ദര്‍ശന സമൂഹത്തിന്റെ പ്രസിഡന്റ് ജോണ്‍ കെ.ആന്റണി കുറിച്ച്യാപ്പറമ്പില്‍, സണ്‍ഡോസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടോമി കരിക്കാട്ടില്‍, മനോജ് പുലയിരിക്കുംതടം, ടോമി നിലപ്പന, ആലീസ് പണ്ടാരത്തിക്കാലാ എന്നിവര്‍ പ്രസംഗിച്ചു. ഇടവകയുടെയും വിവിധ സംഘടനകളുടെയും സ്‌നേഹോപകാരങ്ങള്‍ വൈദീകര്‍ക്ക് സമ്മാനിച്ചു.

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നിന്നും സ്ഥലം മാറി പോകുന്ന വൈദീകര്‍ക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയ്പ്പ് സമ്മേളനത്തില്‍ വലിയപള്ളി വികാരി റവ.ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ സംസാരിക്കുന്നു. ഫാ.ജോണ്‍ നടുത്തടം, മോന്‍സ് ജോസഫ് എംഎല്‍എ, ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ.സേവ്യര്‍ മുക്കുടിക്കാട്ടില്‍ എന്നിവര്‍ സമീപം.
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related