റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കിയ ഉത്തരവിൽ ഒപ്പിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിന് അന്തിമരൂപം നൽകിയതിനു പിന്നാലെയാണ് ട്രംപിന്റെ നടപടി.
ഇതോടെ ഇന്ത്യയ്ക്കു മേലുള്ള അമേരിക്കയുടെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഇടക്കാല വ്യാപാര കരാറിനുള്ള ചട്ടക്കൂട് രൂപീകരിച്ചതായാണ് സംയുക്ത പ്രസ്താവന.
ചട്ടക്കൂട് ഉടനടി നടപ്പിലാക്കുമെന്നും ഇടക്കാല കരാർ ഉഭയകക്ഷി വ്യാപാര കരാറിലെത്തിക്കാനായി പ്രവർത്തിക്കുകയും ചെയ്യുമെന്നാണ് പ്രസ്താവന.












