കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തിയ 13 വയസുള്ള ഓസ്ട്രേലിയന്‍ ബാലന് നവമാധ്യമങ്ങളില്‍ ഇന്നു സൂപ്പര്‍ ഹീറോ പരിവേഷമാണ്.
എന്നാല്‍ ഓസ്റ്റിൻ ആപ്പെല്‍ബി എന്ന ഈ അത്ഭുതബാലന് പറയാനുള്ളത് അത് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന് മാത്രമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു (12), ഗ്രേസ് (എട്ട്) എന്നിവരടങ്ങുന്ന സംഘം ബോട്ടിൽ
ചുറ്റികറങ്ങുന്നതിനിടെ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്.












