spot_img

ഏറ്റുമാനൂർ മഹാദേവക്ഷേത്രസന്നിധിയെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണം -ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ

spot_img

Date:

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര മൈതാനത്ത് ചിറപ്പ് മണ്ഡപവും, പിൽഗ്രിംസെൻറർ നിർമ്മാണവും സംബന്ധിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പൊതുസമൂഹത്തിൽ ക്ഷേത്രസന്നിധിയെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മഹാദേവ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഒരു കൂട്ടർ വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ചില ഹൈന്ദവ സംഘടനകളെ കൂട്ടുപിടിച്ച് സമരപരിപാടികൾ ആരംഭിച്ചിരിക്കുകയാണ്.

2002-ലെ അഷ്ടമംഗല്യ ദേവപ്രശ്നത്തിൽ ഒരിടത്തും മേൽപ്പറഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾ ആചാരലംഘനമാണെന്ന് പറഞ്ഞിട്ടില്ല.
ഉത്സവ വിശേഷാദി സമയങ്ങളിൽ
ദാഹജല വിതരണവും പായസവിതരണവും എന്ന പേരിൽ ചിലർ അനുവാദമില്ലാതെ പന്തൽ കെട്ടി പ്രവർത്തിച്ചു വരുന്നതിനെ ഉപദേശക സമിതി എതിർക്കുകയും,ഹൈക്കോടതി ഉത്തരവ് പ്രകാരം സീസൺ സമയത്ത് താൽക്കാലിക ഈ വിധ പ്രവർത്തനങ്ങൾ പാടില്ല എന്ന ഉത്തരവ് കർശനമായി നടപ്പാക്കിയത് മൂലം ചിലർക്ക് പണപ്പിരിവും പ്രവർത്തനങ്ങളും നടക്കാതെ വന്നതുമൂലം ഉള്ള വിരോധം കൊണ്ടാണ് വ്യാജ പ്രചരണങ്ങൾ അഴിച്ചു വിടുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

ക്ഷേത്രത്തിന് വെളിയിലുള്ള ഏത് നിർമ്മാണവും ആചാരലംഘനം അല്ല എന്ന് ക്ഷേത്രം തന്ത്രി തന്നെ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുള്ളതാണ്.
ഫെൻസിംഗിന് ഉള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല എന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല.
ദേവസ്വം മന്ത്രിക്ക് ക്ഷേത്ര ഉപദേശക സമിതി നൽകിയ അപേക്ഷ പ്രകാരം നിർമ്മാണം തുടങ്ങിയ മണ്ഡപം പിൽഗ്രീം ഷെൽട്ടർ എങ്ങനെയും തടസ്സപ്പെടുത്തുക എന്ന ലക്ഷ്യവുമായി ചിലർ പ്രവർത്തിക്കുകയാണ്.
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെ വക സ്ഥലങ്ങളിൽ നിർമ്മാണം പ്രവർത്തനങ്ങൾ നടത്തുന്നതിന് മുനിസിപ്പൽ സാങ്ഷൻ ഇല്ല എന്ന കാരണം പറഞ്ഞ് ഈ കൂട്ടർ പരാതി നൽകിയത്.
.നാളിതുവരെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൻറെ വക സ്ഥലങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുൻസിപ്പൽ സാങ്ഷൻ വാങ്ങിയിട്ടില്ലാത്തതാണ്.അപ്രകാരം ഒരു അനുവാദം നിയമപരമായി ഇപ്പോൾ വേണമെന്നുണ്ടെങ്കിൽ തന്നെ അതിന് ദേവസ്വം, മുൻസിപ്പാലിറ്റിയിലെ നിയമപരമായി അപേക്ഷ നൽകിയിട്ടുണ്ട്.
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തെ അപകീർത്തിപ്പെടുത്തിക്കൊണ്ട് വിശ്വാസികളായ ഭക്തജനങ്ങൾക്കിടയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിന് വേണ്ടിയും ,ക്ഷേത്രസന്നിധിയെ കലാപഭൂമിയാക്കാൻ വേണ്ടി ക്ഷേത്ര സ്ഥലത്ത് കൊടികുത്തിയ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന മുൻ ക്ഷേത്ര
ഉപദേശക സമിതി അംഗത്തിനെതിരെയും സമഗ്രമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ഉപദേശക സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.
ക്ഷേത്ര കാര്യാലയത്തിന് മുന്നിൽ നടക്കുന്ന പ്രക്ഷോഭ പരിപാടികൾ
ഉത്സവംഅലങ്കോലപ്പെടുത്തുന്നതിനുള്ള ഗൂഢ ഉദ്ദേശമാണ് വെളിപ്പെടുത്തുന്നതിനും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് പി. കെ. രാജൻ, സെക്രട്ടറി മഹേഷ് രാഘവൻ, വൈസ് പ്രസിഡൻറ് കെ . എൻ . ഭവനേന്ദ്രൻ ,അംഗങ്ങളായ
സി. കെ. ഗോപകുമാർ ,കെ. വിജയകുമാർ,എം. ഗുണശേഖരൻ
എന്നിവർ പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related