spot_img

മലബാർ ദേവസ്വം ഏകീകരണ ബില്ലിൽ നിന്ന് സർക്കാർ പിന്നോട്ട്; സമുദായ സംഘടനകളെ ഭയന്ന് പിൻവാങ്ങലെന്ന് സൂചന

spot_img

Date:

മലബാർ ദേവസ്വം ഏകീകരണ നിയമം തൽക്കാലം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. 2017ൽ കെ ഗോപാലകൃഷ്ണൻ സമിതി റിപ്പോർട്ട് നിയമസഭയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. സമുദായ സംഘടനകളുടെ അതൃപ്തി ഭയന്നാണ് സഭയിൽ മലബാർ ദേവസ്വം ബിൽ അവതരിപ്പിക്കാത്തത്. 2008 ൽ വി എസ് സർക്കാറിൻ്റെ കാലത്താണ് മലബാർ ദേവസ്വം ബോർഡ് രൂപീകരിക്കുന്നത്. കൊച്ചി-തിരുവിതാംകൂർ ദേവസ്വങ്ങളുടെ മാതൃകയിലേക്ക് മലബാർ ദേവസ്വം ബോർഡിനും ഏകീകൃത സ്വഭാവം കൊണ്ടുവരികയായിരുന്നു ലക്ഷ്യം. 2017 ൽ ഗോപാലകൃഷ്ണൻ സമിതി മലബാർ ദേവസ്വം ബില്ലിൻ്റെ മാതൃക തയ്യാറാക്കി സർക്കാറിൽ സമർപ്പിച്ചെങ്കിലും ഇതുവരെയും വിഷയം നിയമസഭയിൽ ചർച്ചക്കെടുത്തില്ല. 1403 ക്ഷേത്രങ്ങളാണ് മലബാർ ദേവസ്വംബോർഡിന് കീഴിലുള്ളത്. വരുമാനങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രേഡുകളിലാണ് ക്ഷേത്രങ്ങൾ. മൂന്ന്, നാല് ഗ്രേഡുകളിലെ ക്ഷേത്രജീവനക്കാർക്ക് വേതനം നൽകുന്നത് സർക്കാർ ഫണ്ടിൽ നിന്നാണ്. ഏകീകൃത നിയമം വന്നാൽ ജീവനക്കാർക്ക് ഗ്രേഡ് നോക്കാതെ വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാനാകും. എന്നാൽ ഏകീകൃത ബിൽ സഭയിൽ വെക്കേണ്ടതില്ലന്നാണ് സർക്കാർ തീരുമാനം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related