കടപ്ലാമറ്റം: കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യക മറിയത്തിന്റെ ശുദ്ധീകരണത്തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. തിരുനാളിനോടനുബന്ധിച്ച് ഇടവകയിലെ 27 വാർഡുകളിൽ അഖണ്ഡ ജപമാല സമർപ്പണവുമായി നടത്തിയ മാതാവിന്റെ തിരസ്വരൂപ പ്രയാണം പള്ളിയിൽ തിരിച്ചെത്തി.
വാർഡുകളിലെ പര്യടനത്തിന് ശേഷം പള്ളിയിലെത്തിയ തിരസ്വരൂപത്തെ വിശ്വാസിസമൂഹം പ്രാർത്ഥനാപൂർവ്വം വരവേറ്റു. ചടങ്ങുകൾക്ക് വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ, ഫാ. ജോസഫ് തേവർപറമ്പിൽ എന്നിവർ നേതൃത്വം നൽകി. കൈക്കാരന്മാരായ ഷാജി സെബാസ്റ്റ്യൻ, ജോസ് മാത്യു, മാത്തുക്കുട്ടി തോമസ് എന്നിവരും ഇടവക സമൂഹവും പ്രയാണത്തിന്റെ സമാപന ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.












