2025 ജനുവരി 28 ബുധൻ 1199 മകരമാസം 14
വാർത്തകൾ
🗞️👉 കുഞ്ഞികൃഷ്ണന്‍ അനുകൂലികളെ അനുനയിപ്പിക്കാനാണ് സന്ദര്‍ശനമെന്നാണ് സൂചന. അനുകൂലികളുടെ പ്രകടനത്തിന് നേതൃത്വം നല്‍കിയതും പ്രസന്നന്‍ ആയിരുന്നു. വി കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ വി നാരായണന്റെ വീട്ടിലും പി ജയരാജന്‍ സന്ദര്‍ശനം നടത്തി.
🗞️👉 പയ്യന്നൂരില്‍ അനുനയ നീക്കവുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ പ്രസന്നന്റെ വീട്ടില്‍ എത്തി. പ്രസന്നന്റെ ബൈക്ക് ഇന്ന് കത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. കുഞ്ഞികൃഷ്ണന്‍ അനുകൂലികളെ അനുനയിപ്പിക്കാനാണ് സന്ദര്‍ശനമെന്നാണ് സൂചന. അനുകൂലികളുടെ പ്രകടനത്തിന് നേതൃത്വം നല്‍കിയതും പ്രസന്നന്‍ ആയിരുന്നു. വി കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ വി നാരായണന്റെ വീട്ടിലും പി ജയരാജന്‍ സന്ദര്‍ശനം നടത്തി.
🗞️👉 ആസിഡ് ആക്രമണ കേസുകളില്‍ അസാധാരണ ശിക്ഷാ നടപടികൾ വേണമെന്ന് സുപ്രീം കോടതി. ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. അക്രമിയുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നൽകിക്കൂടേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. നിയമത്തിനതീതമായി അസാധാരണ ശിക്ഷാ നടപടികൾ വേണം, നിയമനിര്‍മാണം ആവശ്യമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
🗞️👉 പാലാ: അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 29,30 തീയതികളിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ സാമൂഹ്യപ്രവർത്തകയായ ദയാബായി ഉദ്ഘാടനം ചെയ്യും. പാർശ്വവൽക്കരിക്കപ്പെട്ട ശബ്ദങ്ങളും കീഴാള ചരിത്രത്തിൻ്റെ വീണ്ടെടുപ്പും എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ അരികുവത്കരിക്കപ്പെട്ട വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിതപഥങ്ങളെ അടയാളപ്പെടുത്തുന്നു. സെമിനാറിൻ്റെ ഉദ്ഘാടന സമ്മേളനം 29 ന് രാവിലെ 9:30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.
🗞️👉 വിശ്വാസപരിശീലകർ സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചാൽ മാത്രം പോരാ സ്നേഹത്തിന് സ്വജീവിതത്തിലൂടെ സാക്ഷ്യം വഹിക്കുന്നവരാകണം. മാനസാന്തരം പ്രഘോഷിച്ച യോനാ പ്രവാചകൻ സത്യത്തിൽ മാനസാന്തരമല്ല ആഗ്രഹിച്ചത്. ആ ജനത്തിന്റെ നാശമാണ്. അതുകൊണ്ടാണ് ദൈവം യോനായെ തിരുത്തുന്നതിന് തീക്ഷ്ണമായി ഇടപെട്ടത്. അരുണാപുരം സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിൽ വച്ച് പാലാ രൂപതാ വിശ്വാസപരിശീലനവാർഷികം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞️👉 കേരളത്തെ ലോകത്തിലെ തന്നെ മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി. എന്‍ വാസവന്‍. എം.ജി സര്‍വകലാശാല അന്തര്‍ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് എഡ്യു വിഷന്‍ 2035 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിനും പശ്ചാത്തല വികസനത്തിനുമായി ഏറ്റവുമധികം പണം മുടക്കുന്നത് കേരള സര്‍ക്കാര്‍ ആണെന്നും ഉന്നത വിദ്യാഭ്യാസത്തെയും തൊഴില്‍ വിപണിയേയും ബന്ധിപ്പിച്ചു കൊണ്ട് സമൂഹത്തെ മാറ്റിത്തീര്‍ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
🗞️👉













