spot_img

പ്രഭാത വാർത്തകൾ 2026 ജനുവരി 27

spot_img

Date:

വാർത്തകൾ

🗞️👉 സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ മറുപടിയുമായി മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്‍. കെ കെ രാഗേഷ് പുതിയതായി ഒന്നും ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞില്ലെന്നും ചില കാര്യങ്ങള്‍ കേട്ടപ്പോള്‍ ചിരി വന്നെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. താന്‍ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. 2 സഹകരണ ബാങ്കില്‍ നിന്ന് പിരിച്ച പണം അക്കൗണ്ടിലില്ല. താന്‍ ഏതെങ്കിലും അജണ്ടയുടെ ഭാഗമായല്ല ചാനല്‍ അഭിമുഖം നല്‍കിയതെന്നും താന്‍ ഏത് ചാനലിന് അഭിമുഖം നല്‍കിയാലും പാര്‍ട്ടി തീരുമാനത്തിന് യാതൊരു മാറ്റവും ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

🗞️👉 ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ഇദ്ദേഹം ശത്രുക്കളുടെ കൈയിലെ കോടാലിയായെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാര്‍ത്താ സമ്മേളനത്തിലൂടെ വിശദീകരിച്ചു. തിരഞ്ഞെടുപ്പുകാലത്തെ ഈ അജണ്ട യാദൃശ്ചികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയെന്നാണ് സിപിഐഎം കണ്ണൂര്‍ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

🗞️👉 നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തേണ്ടെന്ന് സിപിഐഎം നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമയമാകുമ്പോള്‍ സ്ഥാനാര്‍ഥികളെ പാര്‍ട്ടി നിശ്ചയിച്ച് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

🗞️👉 എസ്. എം. വൈ. എം. കടനാട് ഫൊറോനായുടെ 2026 പ്രവർത്തനവർഷ ഉദ്ഘാടനം കടനാട് സെൻറ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ വച്ച് പാലാ രൂപതാ എസ് എം വൈ എം ഡയറക്ടർ റവ. ഫാ മാണി കൊഴുപ്പൻകുറ്റി നിർവഹിച്ചു.

🗞️👉 എഴുപത്തിയേഴാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റോമിലെ ഇന്ത്യന്‍ എംബസി വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളും സാംസ്‌കാരിക പൈതൃകവും പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുന്നതായിരുന്നു ചടങ്ങുകളുടെ മുഖ്യലക്ഷ്യം. 

🗞️👉 കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മ്മ സംഘടനയുടെ ആഭിമുഖ്യത്തില്‍ മകരസന്ധ്യ 2026 പരിപാടിയോടനുബന്ധിച്ച് ”ധനുമാസ തിരുവാതിര” ഭക്തിപൂര്‍ണ്ണമായി ആഘോഷിച്ചു. ജനുവരി 24, 2026-നാണ് പരിപാടി സംഘടിപ്പിച്ചത്. ധനുമാസത്തിന്റെ ആത്മീയ പ്രാധാന്യവും തിരുവാതിരയുടെ സാംസ്‌കാരിക മഹത്ത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വിധത്തിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചത്. 

🗞️👉 കോയമ്പത്തൂര്‍ ഗംഗ ഹോസ്പിറ്റല്‍ ഹോസ്റ്റലിലെ നിരവധി വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റലിലെ മലിനജലം കുടിച്ചാണ് ശാരീരിക പ്രശ്‌നങ്ങളുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇരുനൂറിലധികം നഴ്‌സിങ് വിദ്യാര്‍ഥികളാണ് ഗംഗ ആശുപത്രിയുടെ ഹോസ്റ്റലില്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിപെട്ടതായാണ് ആരോപണം. ഇന്നലെ രാത്രിയില്‍ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഇന്നു രാവിലെയും പലരെയും ആശുപത്രിയിലെത്തിച്ച്, തിരികെ ഹോസ്റ്റലിലേയ്ക്ക് വിട്ടു.

🗞️👉 ഐഎസ്എൽ മത്സരക്രമം പുറത്ത്. ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മത്സരങ്ങൾ ഇല്ല. ബ്ലാസ്റ്റേഴ്സിന് ആകെ 8 ഹോം മത്സരങ്ങളാണുള്ളത്.

🗞️👉 വയനാട് ടൗൺഷിപ്പ്; സർവകക്ഷി യോഗത്തിൽ 178 വീടുകൾ ആദ്യ ഘട്ടം കൈമാറാൻ തീരുമാനം,വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറുമെന്ന് ടി സിദ്ദിഖ് എംഎൽഎ .സർവകക്ഷി യോഗം ഒറ്റക്കെട്ടായി 178 വീടുകളുടെ ആദ്യ ഫേസ് നറുക്കെടുക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്‌തു. മന്ത്രിയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. എല്ലാ വീടുകൾക്കും ഒരു നമ്പർ ഉണ്ട്. അത് സിസ്റ്റം കണക്റ്റ് ചെയ്‌ത നമ്പറാണ്.ആ നമ്പർ വച്ചാണ് ലോട്ട് എടുക്കുക. ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഡിയോ പങ്കുവച്ചാണ് ടി സിദ്ദിഖിന്റെ പ്രതികരണം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related