എസ്. എം. വൈ. എം. കടനാട് ഫൊറോനായുടെ 2026 പ്രവർത്തനവർഷ ഉദ്ഘാടനം കടനാട് സെൻറ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ വച്ച് പാലാ രൂപതാ എസ് എം വൈ എം ഡയറക്ടർ റവ. ഫാ മാണി കൊഴുപ്പൻകുറ്റി നിർവഹിച്ചു.
ഫൊറോന പ്രസിഡൻ്റ് ആൻ്റൺ ജോസഫ് ഫൊറോനാ വികാരി വെരി. റവ. ഫാ. ജോസഫ് പാനാമ്പുഴ ഫൊറോന ഡയറക്ടർ റവ. ഫാ. ജോജി അട്ടാങ്ങാട്ടിൽ എസ്. എം. വൈ. എം. കടനാട് ഫൊറോന ജോയിൻറ് ഡയറക്ടർ സിസ്റ്റർ ലിനറ്റ് S.A.B.S., എസ്. എം. വൈ. എം. കടനാട് ഫൊറോന വൈസ് പ്രസിഡൻറ് ക്രിസ്റ്റീനാ, ആനന്ദ് സാജൻ ഫൊറോന ജനറൽ സെക്രട്ടറി റിങ്കു മരിയ ജോയി ഫൊറോന സെക്രട്ടറി ആൻമരിയ തങ്കച്ചൻ ട്രഷറർ അഭിജിത്ത് എസ് എന്നിവർ സംസാരിച്ചു.
ഫൊറോനായിലെ വിവിധ യൂണിറ്റുകളിൽ നിന്നായി നൂറോളം യുവജനങ്ങൾ പങ്കെടുത്ത പ്രോഗ്രാമിൽ രൂപത വൈസ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട എബിൻ തോമസിനെ (തോമാച്ചനെ) ആദരിക്കുകയും ചെയ്തു.












