spot_img

പ്രഭാത വാർത്തകൾ 2026 ജനുവരി 25

spot_img

Date:

വാർത്തകൾ

🗞️👉 അൽഫോൻസാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം അൽസ്റ്റാജിയ 2026 നടത്തി. ഓർമ്മകളുടെ വസന്തകാലം മനസ്സിൽ നിറച്ച് അഞ്ഞൂറോളം പൂർവ്വവിദ്യാർത്ഥിനികളും അധ്യാപകനധ്യാപകരും കോളേജിൽ ഒരുമിച്ചു ചേർന്നു. ഇത്തവണത്തെ സംഗമത്തിൽ 2025 ഡിസംബറിൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച് ജനപ്രതിനിധികളായി കോളേജിൻ്റെ അഭിമാന പാത്രങ്ങളായ 33 പൂർവ്വ വിദ്യാർത്ഥിനികളെ പ്രത്യേകമായി ആദരിച്ചു.

🗞️👉 കേരളത്തിന്റെ അഭിമാനമായി വിഴിഞ്ഞം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാം ഘട്ട വികസനത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങിൽ പങ്കെടുത്തു. 10,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2028ൽ പൂർത്തിയാവും. ഇതോടെ വിഴിഞ്ഞത്തിന്റെ സ്ഥാപിതശേഷി പ്രതിവർഷം 57 ലക്ഷം കണ്ടെയ്നറുകളായി വർധിക്കും.

🗞️👉ചൈനയുമായുള്ള വ്യാപാര കരാറുമായി മുന്നോട്ട് പോയാൽ കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി. ചൈനയ്ക്ക് അമേരിക്കയിലേക്ക് സാധനങ്ങളും ഉൽപ്പന്നങ്ങളും അയയ്ക്കാൻ കാനഡയെ ഒരു “ഡ്രോപ്പ് ഓഫ് പോർട്ട്” ആകുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞു. കരാർ നടപ്പിലായാൽ കാനഡയെ ചൈന മുഴുവനായി വിഴുങ്ങുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

🗞️👉
എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിന ആഘോഷത്തിന് ഒരുങ്ങി രാജ്യം. രാഷ്ട്രപതി ദൗപതിമുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴുമണിക്കാണ് അഭിസംബോധന. രാജ്യം കഴിഞ്ഞ കാലയളവിൽ കൈവരിച്ച നേട്ടങ്ങളും പുരോഗതിയും രാഷ്ട്രപതി വിശദീകരിക്കും. പരമോന്നത സിവിലിയൻ ബഹുമതിയായ പത്മപുരസ്കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും.പത്മവിഭൂഷൻ പത്മഭൂഷൻ പത്മശ്രീ പുരസ്കാര ജേതാക്കളെ ആയിരിക്കും ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിക്കുക. കല സാമൂഹിക സേവനം പൊതുകാര്യം ശാസ്ത്രം വ്യവസായം വൈദ്യശാസ്ത്രം സാഹിത്യം വിദ്യാഭ്യാസം കായികം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർ ആയിരിക്കും പുരസ്കാരത്തിന് അർഹരാവുക.

🗞️👉 തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചവെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകും. ഡിഎംഒയ്ക്ക് ഇ – മെയിൽ വഴി പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം തന്നെ മെഡിക്കൽ ഓഫീസർക്ക് മരിച്ച ബിൻസറിന്റെ ഭാര്യ പരാതി നൽകിയിരുന്നു.

🗞️👉 ത്തനംതിട്ട തിരുവല്ല കുറ്റൂരിൽ കൈ കുഞ്ഞിനെ ഉപേക്ഷിച്ചനില്ലയിൽ കണ്ടെത്തി. തിരുവല്ല കുറ്റൂർ റെയിൽവേ ക്രോസിന് സമീപം വീടിനോട് ചേർന്ന ചായക്കടയിൽ ഉപേക്ഷിച്ച നിലയിൽ ആയിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. കടയുടമ ജയരാജൻ രാവിലെ ചായക്കട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ജയരാജൻ സമീപവാസികളെ വിവരമറിയിക്കുകയും തിരുവല്ല പൊലീസ് എത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

🗞️👉 ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ പേരിൽ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്. പതിനാറ് ലക്ഷം രൂപയാണ് ഇൻഷുറൻസ് കമ്പനി ജീവനക്കാരിയായ യുവതിക്ക് നഷ്ടമായത്. വിവാഹം കഴിക്കാമെന്നും അമേരിക്കയിലേക് കൊണ്ടു പോവുമെന്നും വാഗ്ദാനം നൽകുകയായിരുന്നു. മുംബൈയിൽ 40 കാരിയോടാണ് തട്ടിപ്പ് നടത്തിയത്. ഇലോൺ മസ്കിന്റെ പേരിൽ സാമൂഹ്യമാധ്യമം വഴിയാണ് ഒരാൾ യുവതിയുമായി സംസാരിച്ചത്. ആമസോൺ ഗിഫ്റ്റ് കാർഡുകൾ വഴിയാണ് ഇയാൾക്ക് യുവതി ഏകദേശം 14 ലക്ഷം നൽകിയത് പിന്നീട് പണമായി രണ്ട് ലക്ഷം കൂടി നൽകുകയുണ്ടായി. അമേരിക്കയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യണം എന്ന് പറഞ്ഞുകൊണ്ട് കുറച്ചുകൂടി തുക ആവശ്യപ്പെട്ടപ്പോഴാണ് യുവതിയ്ക്ക് സംശയം തോന്നിയത്. ഇതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണ്.

🗞️👉 തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുകാരനെ കൊലപ്പെടുത്തിയ അച്ഛൻ ഷിജിലിനെതിരെ കൂടുതൽ പരാതികൾ. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്ന് ഭാര്യ കൃഷ്ണപ്രിയയുടെ അമ്മ നെയ്യാറ്റിൻകര പൊലീസിൽ മൊഴി നൽകി. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയമുണ്ടെന്ന് ഷിജിൽ പലരോടും പറഞ്ഞതായും മൊഴിയിൽ പറയുന്നു. കൃഷ്ണപ്രിയയെ സ്വന്തം വീട്ടിൽപോലും പോകാൻ അനുവദിക്കാറില്ലായിരുന്നു. ഷിജിലും കൃഷ്ണപ്രിയയുമായുണ്ടായത് സ്ത്രീധനത്തിന്റെ പേരിലുള്ള തർക്കമായിരുന്നുവെന്നും കൃഷ്ണപ്രിയയുടെ അമ്മ പ്രഭ നെയ്യാറ്റിൻകര പൊലീസിന് മൊഴി നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related