തിരുവനന്തപുരം കിളിമാനൂരിലെ രജിത് -അംബിക ദമ്പതികളുടെ അപകട മരണത്തിൽ മുഖ്യപ്രതി കാരക്കോണം സ്വദേശി വിഷ്ണു പിടിയിൽ. ഒളിവിൽ കഴിയുന്നതിനിടെ , കേരളാ തമിഴ്നാട് അതിർത്തിയിൽ നിന്നാണ് പിടിയിലായത്.
ദിവസങ്ങളായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ മുൻകൂർജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പിടിയിലായ വിഷ്ണു ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്.












