യുക്രെയൻ- റഷ്യ- അമേരിക്ക ആദ്യ ത്രികക്ഷി ചർച്ച ഇന്ന് യു എ ഇ-യിൽ നടക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി.
ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിനിടയാക്കുമെന്ന് സെലൻസ്‌കി പ്രത്യാശ പ്രകടിപ്പിച്ചു. റഷ്യ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു.
ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ യുദ്ധാനന്തരം യുക്രെയ്‌നുള്ള സുരക്ഷാ ഗ്യാരണ്ടികളുടെ കാര്യത്തിൽ ധാരണയായെന്നും സെലൻസ്‌കി പറഞ്ഞു.













