കോട്ടയം: കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2025-26 അധ്യയന വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള എല്ലാ പ്രൊഫഷണൽ കോഴ്സുകൾക്കും സ്‌കോളർഷിപ്പ് ലഭിക്കും. ജനുവരി 31 വരെ അപേക്ഷ നൽകാം. നിലവിൽ അപേക്ഷ നൽകിയിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0481-2560421. ഇ-മെയിൽ : ktwwfboard.ktm@gmail.com.












