കോട്ടയം: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ 2025-26 വർഷത്തെ ഇ.എ.ആർ.എ.എസ് സർവേയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ(പൂർണ അധിക ചുമതല) സി.പി. രശ്മി ഉദ്ഘാടനം ചെയ്തു.
ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി ഡയറക്ടർ പി.ആർ. ശ്രീലേഖ അധ്യക്ഷത വഹിച്ചു.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കെ.വി. സെബാസ്റ്റ്യൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ (ഇ.ഐ) മേരി ജോർജ്, പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് എസ്. അശ്വിനി എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളിൽ റിസർച്ച് ഓഫീസർമാരായ ഷീന ഗോപി, സ്വപ്ന ജി. നായർ, അഡീഷണൽ ജില്ലാ ഓഫീസർമാരായ ആർ. ഷിജാമോൾ, ടി.കെ. പ്രദീപ്കുമാർ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ പി.കെ. ലീന, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർമാരായ സി.കെ. സജി, എ. ഫൗസി, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരായ ഷിബു മുരുകൻ, കെ.ജി. അജിത്ത്കുമാർ, ജിഷ വി. ജോൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.












