കോട്ടയം: വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ വാറന്റി കാലാവധി അവസാനിച്ച 67 കമ്പ്യൂട്ടറുകളുടെ വാർഷിക അറ്റകുറ്റപ്പണി കരാർ എടുക്കുന്നതിന് താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.
ടെൻഡറുകൾ ഫെബ്രുവരി അഞ്ചിന് വൈകിട്ട് നാലിന് മുൻപായി വയസ്‌കരക്കുന്നിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 0481-2583095.












