spot_img

പട്ടികവർഗ വിദ്യാർത്ഥികൾക്കായി പുസ്തക ശേഖരണം; ‘അക്ഷരോന്നതി’ ജില്ലാതല ഉദ്ഘാടനം നാളെ

spot_img

Date:

കോട്ടയം: പട്ടികജാതി-വർഗ്ഗ വിദ്യാർഥികളിൽ വായനാ സംസ്‌കാരം വളർത്തുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച (ജനുവരി 22) നടക്കും.
രാവിലെ 10.15 ന് കളക്ടറേറ്റിലെ കളക്ഷൻ സെൻററിന് പുസ്തകങ്ങൾ നൽകി ജില്ലാകളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം നിർവഹിക്കും.

ഉന്നതികളിലെ സാമൂഹ്യ പഠനമുറികളിലേക്കും വിജ്ഞാനവാടികളിലേക്കും പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും ആവശ്യമായ പുസ്തകങ്ങൾ ശേഖരിക്കുന്നതിനുള്ള പദ്ധതിയാണിത്. ഉപയോഗിച്ചതോ ഉപയോഗിക്കാത്തതോ ആയ പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് പദ്ധതിയിലേക്ക് നൽകാം. സാഹിത്യം, പൊതു വിജ്ഞാനം, മത്സരപരീക്ഷകൾക്ക് സഹായകമായ പുസ്തകങ്ങൾ, ശാസ്ത്ര പുസ്തകങ്ങൾ, പ്രചോദനാത്മക രചനകൾ എന്നിവയാണ് പ്രധാനമായും ശേഖരിക്കുന്നത്.

പുസ്തക ശേഖരണത്തിനായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജനുവരി മാസത്തിൽ പുസ്തകങ്ങൾ ശേഖരിച്ച് ഫെബ്രുവരി ആദ്യ വാരം വിതരണം നടത്തും. 15 സാമൂഹ്യ പഠനമുറികളും 17 വിജ്ഞാനവാടികളും ഉൾപ്പെടെ 37 കേന്ദ്രങ്ങളിലേക്കാണ് പുസ്തകങ്ങൾ എത്തിക്കുക.

തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സാമൂഹിക- സാംസ്‌കാരിക- സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ‘അക്ഷരോന്നതി’ പദ്ധതി നടപ്പാക്കുന്നത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related