2025 ജനുവരി 21 ബുധൻ 1199 മകരമാസം 07
വാർത്തകൾ
🗞️👉 ഗസ്സ സമാധാന ബോര്‍ഡില്‍ അംഗമാകാനുള്ള യുഎസ് ക്ഷണം സ്വീകരിച്ച് യുഎഇ. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗസ്സയിലെ ജനങ്ങളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎഇ വ്യക്തമാക്കി.
🗞️👉 അസമില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് മരണം. നാല് പേര്‍ക്ക് പരിക്കെന്നും റിപ്പോര്‍ട്ട്. ആദിവാസി വിഭാഗത്തിലുള്ളവരുടെ നേര്‍ക്ക് ബോഡോ വിഭാഗക്കാര്‍ വാഹനം ഓടിച്ച് കയറ്റിയതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. കാര്‍ ഓടിച്ചിരുന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതാണ് കലാപത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
🗞️👉 കടനാട്: അയ്യായിരം പേർക്ക് ഊട്ടുനേർച്ച തയ്യാറാക്കി കത്തോലിക്ക കോൺഗ്രസ് കടനാട് യൂണിറ്റ്. തീർഥാടന കേന്ദ്രമായ കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുന്നാ ളിൻ്റെ സമാപന ദിവസമായ ഇന്ന് (20-1- 26) ഉചയ്ക്ക് ഒന്നിനാണ് ഊട്ടുനേർച്ച വിളമ്പിയത് ഏഴാമത് തവണയാണ് കത്തോലിക്ക കോൺഗ്രസ് ഊട്ടു നേർച്ച തയ്യാറാക്കി നൽകുന്നത്.
🗞️👉 ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു. ജിൻസി- ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസാണ് മരിച്ചത്. കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീഴുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടി കുളിമുറിയിലേക്ക് പോയത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. കുഞ്ഞിനെ തിരഞ്ഞു നോക്കുന്നതിനിടെയാണ് കുളിമുറിയിലെ ബക്കറ്റിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി വിവരം അന്വേഷിച്ചുവരികയാണ്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
🗞️👉 സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടേഴ്‌സ് അനിശ്ചിതകാല സമരത്തിലേക്ക്. മറ്റന്നാള്‍ മുതല്‍ അധ്യാപനം ബഹിഷ്‌കരിക്കുമെന്ന് കേരള മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍( കെജിഎംസിടിഎ) അറിയിച്ചു. ഫെബ്രുവരി 2 മുതല്‍ ഒപി ബഹിഷ്‌കരിക്കുമെന്നുമാണ് ഡോക്ടേഴ്‌സ് വ്യക്തമാക്കിയിരിക്കുന്നത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് കടുത്ത സമരത്തിലേക്ക് നീങ്ങുന്നതെന്നാണ് ഡോക്ടേഴ്‌സ് വ്യക്തമാക്കിയിരിക്കുന്നത്.
🗞️👉 തിരുവനന്തപുരത്ത് ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ മൃതദേവുമായി കിളിമാനൂര്‍ സ്റ്റേഷനില്‍ ബന്ധുക്കളുടെ പ്രതിഷേധം.ഇന്നലെ മരിച്ച കുന്നുമ്മല്‍ സ്വദേശി രജിത്തിന്റെമൃതദേഹവുമായിട്ടായിരുന്നു പ്രതിഷേധവും തുടര്‍ന്നു സംഘര്‍ഷവും ഉണ്ടായത്. ഒടുവില്‍ വര്‍ക്കല ഡിവൈഎസ്പിഅന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
🗞️👉 കൊല്ലം പത്തനാപുരം പിടവൂരില്‍ ക്ഷേത്രത്തില്‍ നായയുമായി എത്തിയ കേസ് അന്വേഷിക്കാന്‍ എത്തിയ പൊലീസിന് നേരെ ഗുണ്ടയുടെ ആക്രമണം. പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസുകാരനെ അക്രമിച്ചു.പോലീസ് വാഹനം ഇടിച്ച് തകര്‍ന്നു.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ദേവന്‍ എന്ന സജീവാണ് ക്ഷേത്രവളപ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
🗞️👉 ഇന്ത്യയ്ക്കു മേൽ അമേരിക്ക 25 ശതമാനം പിഴത്തീരുവ ചുമത്തിയതിനെ തുടർന്ന് ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. റഷ്യൻ എണ്ണ ഇപ്പോഴും വാങ്ങുന്ന രാജ്യങ്ങൾക്കു മേൽ 500 ശതമാനം പിഴത്തീരുവ ചുമത്തുമെന്നും സ്‌കോട്ട് ബെസന്റ് പറഞ്ഞു.
Advertisement












